പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരാന്‍ തോമസ് ടൂഷല്‍
ഈ വേനൽക്കാലത്ത് പ്രീമിയർ ലീഗിലേക്ക് മടങ്ങിവരാനാണ് ബയേൺ മ്യൂണിക്ക് മാനേജർ തോമസ് ടുഷലിൻ്റെ മുൻഗണന.ചാമ്പ്യൻസ് ലീഗിൻ്റെ സെമിഫൈനലിലേക്ക് ബയേണിനെ നയിച്ചെങ്കിലും സീസൺ അവസാനത്തോടെ ബയേൺ വിടാൻ ഒരുങ്ങുകയാണ് ടൂഷല്‍.തൻ്റെ സ്ഥാനം ഒഴിയാൻ ഒരുങ്ങുന്ന സാവി ഹെർണാണ്ടസിനു പകരം മാനേജര്‍ ആവാന്‍ ടൂഷലിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബാഴ്സലോണ എന്നും റിപ്പോര്‍ട്ട് ഉണ്ട്.
എന്നാൽ 2021 ജനുവരിക്കും 2022 സെപ്തംബറിനും ഇടയിൽ ചെൽസിയെ കൈകാര്യം ചെയ്ത തോമസിന് പ്രിയം പ്രീമിയര്‍ ലീഗ് ആണത്രേ.ബാഴ്സലോണയില്‍ നിന്നു ഒരു ഫോര്‍മല്‍ ഓഫര്‍ വന്നാല്‍ എന്തായാലും ടൂഷല്‍ ഒരുപക്ഷേ ആ ജോലി ഏറ്റെടുക്കും.എന്നാല്‍ അതിനു മുന്‍പ് ട്രാന്‍സ്ഫര്‍ ഫണ്ടിന്റെ കാര്യത്തിലും അതുപോലെ തന്നെ സ്പോര്‍ട്ടിങ് പ്രൊജെക്റ്റിന്റെ കാര്യത്തിലും ഒരു മിനിമം ഗാരന്റി എങ്കിലും നല്കാന് ക്ലബ് മാനേജ്മെന്റിന് കഴിഞ്ഞാല്‍ എങ്കില്‍ മാത്രമേ ആ ജോലി ടൂഷല്‍ ഏറ്റെടുക്കാന്‍ പോവുകയുള്ളൂ.