സെർജിനോ ഡെസ്റ്റിന് കാൽമുട്ടിന് പരിക്കേറ്റു, കോപ്പ അമേരിക്കയിൽ കളിക്കില്ല
ശനിയാഴ്ച പിഎസ്‌വി ഐന്‌ഹോവൻ പരിശീലനത്തിനിടെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇൻ്റർനാഷണൽ ഡിഫൻഡർ സെർജിനോ ഡെസ്റ്റിന് കാൽമുട്ടിന് പരിക്കേറ്റു.ഇത് മൂലം ഈ വേനൽക്കാലത്തെ കോപ്പ അമേരിക്കയിൽ താരം കളിക്കുമോ എന്നത് ഇപ്പോള്‍ വലിയ സംശയത്തില്‍ ആണ്.23 കാരനായ ഡെസ്റ്റ് ബാഴ്‌സലോണയിൽ നിന്ന് പിഎസ്‌വിയിൽ ലോണില്‍ കളിക്കുകയാണ്.
താരത്തിന്റെ പരിക്ക് അതീവ ഗുരുതരം ആണ് എന്നും ഡെസ്റ്റ് ഈ സീസണിൽ അവർക്ക് വേണ്ടി വീണ്ടും കളിക്കാൻ സാധ്യതയില്ല എന്നും ക്ലബ് മാനേജ്മെന്‍റ് ഒഫീഷ്യല്‍ ആയി പറഞ്ഞു കഴിഞ്ഞു.താരം ചുരുങ്ങിയത് മൂന്നു മാസം എങ്കിലും പുറത്തു ഇരിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.പിഎസ്‌വിയുമായുള്ള ലോൺ കാലയളവിൽ, ഡെസ്റ്റ് 37 മത്സരങ്ങൾ കളിച്ചു, രണ്ട് ഗോളുകൾ നേടുകയും ഏഴ് തവണ ഗോളിന് വഴി ഒരുക്കുകയും ചെയ്തിട്ടുണ്ട്.താരത്തിനെ സ്ഥിരാമായി സൈന്‍ ചെയ്യാന്‍ പിഎസ്വി ശ്രമം നടത്താന്‍ ഉദ്ദേശിച്ചിരുന്നു.ഇപ്പോള്‍ ഇനി താരത്തിന്റെ ഭാവി എന്തായിരിക്കും എന്നതിനെ കുറിച്ച് ഒരു ഊഹവും ഇല്ല.