പ്രീമിയര്‍ ലീഗിനെയും ഇംഗ്ലിഷ് ബോര്‍ഡിനെയും വിമര്‍ശിച്ച് പെപ്പ് ഗാര്‍ഡിയോള
ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് പെനാൽറ്റിയിൽ തോറ്റ മൂന്ന് ദിവസത്തിന് ശേഷം ചെല്‍സിക്കേതിരെ വീണ്ടും കളിയ്ക്കാന്‍ വന്ന സിറ്റി താരങ്ങളുടെ ഗതി കേടിനെ വിലപിച്ച് കോച്ച് പെപ് ഗ്വാർഡിയോള.ബെർണാഡോ സിൽവയുടെ 84 ആം മിനുട്ടില്‍ ഉള്ള ഗോളാണ് സിറ്റിക്ക് ജയം നേടി കൊടുത്തത്.മല്‍സരശേഷം ആണ് പ്രീമിയര്‍ ലീഗിനെയും ഇംഗ്ലിഷ് ഫൂട്ബോള്‍ ബോര്‍ഡിനെയും പെപ്പ് ഗാര്‍ഡിയോള ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്.
ഞങ്ങളെ ഇന്ന് കളിക്കാൻ അനുവദിക്കുന്നത് അംഗീകരിക്കാനാവില്ല.ഇത് വളരെ വിചിത്രം തന്നെ ആണ്.കളിക്കാരുടെ ആരോഗ്യത്തിനേ ഇത് വളരെ അധികം ബാധിക്കും.മാഡ്രിഡിനെതിരെ 120 മിനുറ്റ് കളിച്ചത്തിന് ശേഷം ആണ് ഞങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത്.ഈ രാജ്യത്തു എഫ്എ കപ്പിനു വലിയ ജന സ്വീകാര്യത ഉണ്ട് എന്നു എനിക്കു അറിയാം.എന്നാല്‍ ഈ പ്രവണത തുടര്‍ന്നാല്‍ കളിക്കാരുടെ കാര്യം വലിയ കഷ്ട്ടത്തില്‍ ആകും.” ഗാർഡിയോള ബിബിസിയോട് പറഞ്ഞു.വിജയിക്കാനുള്ള വഴി കണ്ടെത്തിയ തൻ്റെ കളിക്കാരുടെ മാനസികാവസ്ഥയേയും സിറ്റി മാനേജര്‍ ഏറെ പ്രശംസിച്ചു.