യുണൈറ്റഡ് മാനേജ്മെന്റില്‍ അടുത്ത പ്രധാന മാറ്റം : ജേസൺ വിൽകോക്സ്
മാഞ്ചസ്റ്റർ യുണൈറ്റഡ് ജേസൺ വിൽകോക്സിനെ സാങ്കേതിക ഡയറക്ടറുടെ നിയമനം സ്ഥിരീകരിച്ചു.അദ്ദേഹം ഇതിന് മുന്‍പ് മറ്റൊരു മുന്‍ പ്രീമിയര്‍ ലീഗ് ക്ലബ് ആയ സതാംട്ടണില് ഫുട്ബോൾ ഡയറക്ടറായി പ്രവർത്തിച്ചിരുന്നു.53 കാരനായ വിൽകോക്സ് ഉടന്‍ തന്നെ യുണൈറ്റഡില്‍ തന്റെ പ്രവര്‍ത്തനം ആരംഭിക്കും.
( ഡാന്‍ ആഷ്വര്‍ത്ത് )
മുൻ യുണൈറ്റഡ് മിഡ്ഫീൽഡർ, 2021 മുതൽ ടെക്നിക്കൽ ഡയറക്ടറായ ഡാരൻ ഫ്ലെച്ചറും ടീമില്‍ തുടരും.ഈ സമ്മറില്‍ ടീം സ്പോർടിംഗ് ഡയറക്ടർ ആയി പ്രവര്‍ത്തിക്കാന്‍ പോകുന്ന ഡാൻ ആഷ്വർത്തിന് കീഴില്‍ ആയിരിയ്ക്കും ഡാരൻ ഫ്ലെച്ചര്‍ നില കൊള്ളുന്നത്.ക്ലബിൽ സർ ജിം റാറ്റ്ക്ലിഫിൻ്റെ ന്യൂനപക്ഷ ഓഹരി ഉറപ്പിച്ചതിന് ശേഷമുള്ള രണ്ടാമത്തെ പ്രധാന നിയമനമാണ് വിൽകോക്സ്.മുമ്പ് മാഞ്ചസ്റ്റർ സിറ്റിയിൽ ഉണ്ടായിരുന്ന ഒമർ ബെറാഡ വരാനിരിക്കുന്ന സമ്മറില്‍ യുണൈറ്റഡ് സിഇഒയുടെ റോൾ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്.