ബയേൺ മ്യൂണിക്ക് – സിനദീൻ സിദാന് ചര്‍ച്ച വ്യാജ വാര്‍ത്ത !!!!!
സീസണിൻ്റെ അവസാനത്തിൽ തോമസ് ടൂഷല്‍ ക്ലബ് വിടുമ്പോള്‍ മാനേജരായി ചുമതലയേൽക്കാൻ ബയേൺ മ്യൂണിക്ക് സിനദീൻ സിദാനെ ബന്ധപ്പെട്ടിട്ടില്ലെന്ന് പുതിയ റിപ്പോര്‍ട്ട്.സിദാനുമായി മ്യൂണിക്ക് ചര്‍ച്ചയില്‍ ആയിരുന്നു എന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.അതാണ് ഇപ്പോള്‍ വ്യാജ്യം ആണ് എന്നു വന്നിരിക്കുന്നത്.റയൽ മാഡ്രിഡിലെ തൻ്റെ മാനേജർ ഭരണകാലത്ത് മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് ജേതാവായ സിദാൻ വീണ്ടും റയലിലേക്ക് വരും എന്നു വാര്‍ത്ത വന്നിരുന്നു എങ്കിലും ഇപ്പോള്‍ അതിനെ കുറിച്ച് ഒരു പുതിയ അപ്പ്ഡേറ്റും ലഭിച്ചിട്ടില്ല.
മ്യൂണിക്കിൽ മാനേജിംഗ് എന്ന ആശയം സിദാന് തന്നെ ബോധ്യപ്പെട്ടിട്ടില്ല, ഭാഷാ തടസ്സം മൂലമാണ് അദ്ദേഹം അവിടെക്കു പോകാന്‍ താല്പര്യപ്പെടാത്തത്.സിദാൻ ജർമ്മൻ ഭാഷയോ ഇംഗ്ലീഷോ നന്നായി സംസാരിക്കില്ല.ഇന്ന് ജര്‍മന്‍ മാനേജര്‍ ആയി ജൂലിയന്‍ നാഗല്സ്മാന് 2026 വരെ തുടരും എന്നു വാര്‍ത്ത വന്നതിനു ശേഷം മാനേജര്‍ എന്ന പൊസിഷനിലേക്ക് ആരെ കൊണ്ട് വരും എന്ന സംശയത്തില്‍ ആണ് മ്യൂണിക്ക്.ബ്രൈറ്റൻ്റെ റോബർട്ടോ ഡി സെർബി, ഓസ്ട്രിയൻ കോച്ച് റാൾഫ് റാംഗ്നിക്ക്, സ്റ്റട്ട്ഗാർട്ടിൻ്റെ സെബാസ്റ്റ്യൻ ഹോനെസ് എന്നിങ്ങനെ പലരും മ്യൂണിക്കിന്റെ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.