യൂറോപ്പ തീര്‍ന്നു ; ഇനി ശ്രദ്ധ പ്രീമിയര്‍ ലീഗില്‍
യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ നിന്ന് ലിവർപൂൾ പുറത്തായത് ഒരു തരത്തില്‍ ലിവര്‍പൂളിന് നല്ലതായി എന്നു മാനേജർ യൂർഗൻ ക്ലോപ്പ് പറഞ്ഞു.ആൻഫീൽഡിൽ നടന്ന ആദ്യ പാദത്തിന് ശേഷം അറ്റലാൻ്റയോട് 3-0 ന് പരാജയപ്പെട്ട ലിവര്‍പൂള്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ഒരു ഗോള്‍ മാത്രമേ നേടിയുള്ളൂ.
“യൂറോ മല്‍സരത്തില്‍ ഇനിയും മുന്നേറണം എന്നു എനിക്കു അതിയായ ആഗ്രഹം ഉണ്ടായിരുന്നു.എന്നാല്‍ അങ്ങനെ നടക്കാത്തതില്‍ നിരാശയോ ദേഷ്യമോ ഇല്ല.ഇപ്പോൾ ഞങ്ങൾക്ക് ലീഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാം, അതാണ് ഇപ്പോള്‍ ഞങ്ങളുടെ ലക്ഷ്യം.ഞങ്ങൾക്ക് വിശ്രമിക്കാന്‍ കുറെ ഏറെ ദിവസം ഉണ്ട്.അത് കഴിഞ്ഞു ഫുള്‍ഹാമിനെ നേരിടാന്‍ ഇറങ്ങും.ഇത്തവണ ഞങ്ങള്‍ കൈയ്യില്‍ ഉള്ള എല്ലാ ഊര്‍ജവും പിച്ചില്‍ വിനിയോഗിക്കും.”ക്ലോപ്പ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.മൂന്നാം സ്ഥാനക്കാരായ ലിവർപൂൾ 71 പോയിൻ്റുമായി ആഴ്സണലുമായി ഒപ്പത്തിന് ഒപ്പം ആണ്.73 പോയിന്റ്റുള്ള സിറ്റി ആണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.