ബാഴ്സയുടെ ഭാവി മാനേജര്‍ സ്ഥാനത്തേക്ക് റാഫ മാർക്വേസിന്റെ പേര് ഉയർന്നുവരുന്നു
രണ്ട് മാസം മുമ്പ് ഇടക്കാല ഓപ്ഷനായി പരിഗണിച്ചിരുന്നെങ്കിലും, മുൻ മെക്സിക്കോ ഇൻ്റർനാഷണൽ റാഫ മാർക്വേസ് ബാഴ്സലോണ മാനേജര്‍ ആവാനുള്ള സാധ്യത വളരെ അധികം വര്‍ധിച്ചിരിക്കുന്നു.ഇപ്പോൾ ബാഴ്സലോണ കോച്ചായി പ്രവര്‍ത്തിക്കുന്ന സാവിയുടെ പുറത്തു പോകല്‍ ഇന്നലത്തെ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തോടെ ഏകദേശം തീരുമാനം ആയി.തോറ്റത് അല്ല തോറ്റ രീതി മാനേജ്മെന്റിനെ ഏറെ അലട്ടുന്നു.
45 കാരനായ മാർക്വേസിനെ തുടക്കത്തിൽ ഒരു സാധ്യതയുള്ള കെയർടേക്കറായി മാത്രമേ പരിഗണിച്ചിരുന്നുള്ളൂ.സ്പാനിഷ് ഫുട്ബോളിൻ്റെ രണ്ടാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റത്തിനായി മത്സരിക്കുന്ന ക്ലബ്ബിൻ്റെ ബി ടീമിൻ്റെ ചുമതല അദ്ദേഹത്തിന് ആണ്.ഹാൻസി ഫ്ലിക്കിനെയും തോമസ് ടൂഷലിനെയും പോലുള്ള വമ്പന്‍ മാനേജരെ കൊണ്ട് വരാന്‍ ബാഴ്സക്ക് നിലവില്‍ സാധിക്കില്ല.സാമ്പത്തിക ഞെരുക്കം വലിയ രീതിയില്‍ നേരിടുന്ന ബാഴ്സക്ക് ക്ലബിന്റെ നിലവിലെ സാഹചര്യം മനസിലാവുന്ന ഒരു കോച്ചിനെ ആണ് വേണ്ടത്.