ബെംഗളൂരുവിന് തുടര്‍ച്ചയായ അഞ്ചാമത്തെ തോല്‍വി ; എന്റര്ടെയ്ന്മെന്റ് പ്രോ മാക്സ് !!!!!!!!
ഹോം ഗ്രൌണ്ടില് 25 റണ്‍സിന് പരാജയപ്പെട്ടു കൊണ്ട് തങ്ങളുടെ തുടര്‍ച്ചയായ അഞ്ചാമത്തെ തോല്‍വി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഏറ്റുവാങ്ങിയിരിക്കുന്നു.തുടര്‍ച്ചയായി തല്ല് വാങ്ങുന്ന ബെംഗളൂരു ടീം ഇന്നലെ ആദ്യം ബോള്‍ ചെയ്തു കൊണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 287 റണ്‍സ് വഴങ്ങി.മാർച്ച് 27 ന് ഹൈദരാബാദിൽ മുംബൈ ഇന്ത്യൻസിനെതിരെ അവരുടെ സ്വന്തം സ്കോറായ 277/3 നേ മറികടന്നു കൊണ്ട് ഹൈദരാബാദ് ഐപിഎലില്‍ ഇന്നലെ മാത്രം പല റെകോര്‍ഡുകളും കുറിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് വേണ്ടി കന്നി ടി20 സെഞ്ച്വറി നേടി ഹെഡ് വളരെ മികച്ച പ്രകടനം ആണ് പുറത്ത് എടുത്തത്.9 ബൌണ്ടറി എട്ട് സിക്സ് ഉള്‍പ്പടെ 41 പന്തില്‍ 108 റണ്‍സ് നേടാന്‍ താരത്തിനു കഴിഞ്ഞു.അദ്ദേഹത്തെ കൂടാതെ ഹെൻറിച്ച് ക്ലാസൻ്റെ 67 റണ്‍സും അബ്ദുല്‍ സമദിന്റെ 34 റണ്‍സും ആണ് ഇത്രയും വലിയ സ്കോറിലേക്ക് എത്താന്‍ സന് റൈസെര്സിനെ സഹായിച്ചത്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരുവിന് വേണ്ടി ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസും(28 പന്തില്‍ 62 റണ്‍സ് ), ദിനേശ് കാര്‍ത്തിക്കും (35 പന്തില്‍ 83 റണ്‍സ് ) മികച്ച പ്രകടനം കാഴ്ചവെച്ചു എങ്കിലും 25 റണ്‍സ് ബാക്കി നില്‍ക്കേ കളി അവസാനിപ്പിക്കേണ്ടി വന്നു ആര്‍സിബിക്ക്.20 പന്തില്‍ 42 റണ്‍സ് എടുത്തു കോഹ്ലി ആദ്യമേ പുറത്തായി.