രണ്ട് പോയിൻ്റ് കിഴിവിന് വീണ്ടും അപ്പീല്‍ നല്കാന് എവര്ട്ടന്
പ്രീമിയർ ലീഗിൻ്റെ ലാഭവും സുസ്ഥിരതയും നിയമങ്ങൾ (പിഎസ്ആർ) ലംഘിച്ചതിന് കഴിഞ്ഞ ആഴ്ച്ച സ്വതന്ത്ര കമ്മീഷൻ നൽകിയ രണ്ട് പോയിൻ്റ് കിഴിവിനെതിരെ എവർട്ടൺ ഒരു ഔപചാരിക അപ്പീൽ സമർപ്പിച്ചു.ഈ സീസണിലെ അപ്പീലിൽ തങ്ങള്‍ക്ക് കിട്ടിയ സാങ്ക്ഷന് ഒരു തവണ മാറ്റി വിടാന്‍ ഏവര്ട്ടന് കഴിഞ്ഞു.
ഔദ്യോഗിക പരാതി ലഭിച്ചതിന് പിന്നാലെ ക്ലബിൻ്റെ കേസ് കേൾക്കാൻ അപ്പീൽ ബോർഡിനെ നിയോഗിച്ചതായി പ്രീമിയർ ലീഗ് അറിയിച്ചു.”എല്ലാ ക്ലബ്ബുകളുടെയും ആരാധകരുടെയും വ്യക്തതയ്ക്കും ഉറപ്പിനും വേണ്ടി, ഈ സീസണിൻ്റെ അവസാന ദിവസമായ മെയ് 19 ഞായറാഴ്ചയ്ക്ക് മുമ്പായി ഈ അപ്പീലില്‍ വിധി പറഞ്ഞിരിക്കും.”പ്രീമിയര്‍ ലീഗ് അറിയിച്ചു.പ്രീമിയർ ലീഗ് ടേബിളിൽ 16-ാം സ്ഥാനത്താണ് മെഴ്സിസൈഡ് ക്ലബ് ഇപ്പോള്‍.രണ്ടു പോയിന്റ് തിരികെ ലഭിച്ചാല്‍ പോലും ഈ അവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഒന്നും വരാന്‍ പോകുന്നില്ല.