ബയേൺ മ്യൂണിക്കിൻ്റെ ബുണ്ടസ്ലിഗ റൺ അവസാനിപ്പിച്ച് ബയര്‍ ലെവർകൂസൻ ; ചരിത്രത്തിലെ ആദ്യത്തെ ജര്‍മന്‍ ലീഗ് കിരീടം നേടി ബയര്‍ ലെവർകൂസൻ
ഞായറാഴ്ച വെർഡർ ബ്രെമനെ 5-0ന് തോൽപ്പിച്ച് ബയേൺ മ്യൂണിക്കിൻ്റെ ലീഗിൽ 11 വർഷത്തെ ആധിപത്യം ബയർ ലെവർകൂസൻ അവ്സാനിപ്പിച്ചു.2023- 24 സീസണില്‍ ജര്‍മന്‍ ബുണ്ടസ്ലിഗ കിരീട ജേതാക്കള്‍ ബയർ ലെവർകൂസൻ ആണ്.1993 ന് ശേഷം തങ്ങളുടെ ആദ്യ കിരീടം ആണ് ഈ ക്ലബ് നേടിയിരിക്കുന്നത്.കൂടാതെ ലെവർകൂസന്റെ ആദ്യത്തെ ബുണ്ടസ്ലിഗ കിരീടം ആണിത്.
വേര്‍ഡര്‍ ബ്രമനെതിരെ ഇന്നലെ നടന്ന മല്‍സരത്തില്‍ തുടക്കം മുതല്‍ക്ക് തന്നെ ബയര്‍ നിയന്ത്രണം ഏറ്റെടുത്തു.24-ാം മിനിറ്റിൽ പെനാൽറ്റി നേടി എടുക്കുന്നതില്‍ വിജയം നേടിയ അവര്‍ വളരെ പെട്ടെന്നു തന്നെ ലീഡ് നേടി.പരിക്കിൻ്റെ ഇടവേളയ്ക്ക് ശേഷം അടുത്തിടെ തിരിച്ചെത്തിയ വിക്ടർ ബോണിഫേസ് ആണ് കിക്ക് എടുത്തത്.ലീഡ് നേടിയത്തിന് ശേഷം ആദ്യ പകുതിയില്‍ കാര്യമായൊന്നും ചെയ്യാന്‍ ബയറിന് കഴിഞ്ഞില്ല.എന്നാല്‍ രണ്ടാം പകുതിയില്‍ ലെവര്കുസന് ലീഡ് വര്‍ധിപ്പിച്ചു.മുന്‍ ആഴ്സണല്‍ താരം ആയ ഗ്രാനിറ്റ് ഷാക്കയാണ് സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയത്.ഈ സീസണില്‍ അത്രയും ബയറിന് ഗോള്‍ കൊണ്ടും അസിസ്റ്റ് കൊണ്ടും വലിയ പിന്തുണ നല്കിയ ഫ്ലോറിയൻ വിർട്ട്സ് ഹാട്രിക്ക് നേടി സ്റ്റൈല്‍ ആയി തന്നെ മല്‍സരം അവസാനിപ്പിച്ചു.റഫറി വിസില്‍ ഊതിയതോടെ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്ന ബയറിന്റെ ആരാധകര്‍ എല്ലാം പിച്ചിലേക്ക് ഇറങ്ങി.ഇന്നലെ രാത്രി അവിടെ ആരംഭിച്ച ആഘോഷം ഇപ്പോഴും തീര്‍ന്നിട്ടില്ല.