ഷൂമേനിയുടെ തന്‍ഡര്‍ സ്ട്രൈക്കില്‍ ജയം നേടി റയല്‍ മാഡ്രിഡ്
മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് മുന്നോടിയായി പ്രധാന കളിക്കാർക്ക് വിശ്രമം നൽകിയ മല്‍സരത്തില്‍ റയൽ മാഡ്രിഡിന് 1-0 ന് വിജയം.മല്ലോര്‍ക്കയാണ് എതിരാളി.രണ്ടാം പകുതിയുടെ തുടക്കത്തിൽ ഔറേലിയൻ ചൗമേനി നേടിയ ഗോളില്‍ ആണ് റയല്‍ വിജയം ഉറപ്പിച്ചത്.ജയത്തോടെ ലീഗ് പോയിന്‍റ് പട്ടികയില്‍ റയല്‍ തങ്ങളുടെ ലീഡ് നിലനിര്‍ത്തി.
ഇതോടെ അടുത്ത വാരാന്ത്യത്തിൽ ബെർണബ്യൂവിൽ നടക്കുന്ന എൽ ക്ലാസിക്കോ മത്സരത്തിൽ കൂടുതല്‍ ആത്മവിശ്വാസത്തോടെ റയലിന് ബാഴ്സയെ നേരിടാന്‍ ഇരങ്ങാം.വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, ടോണി ക്രൂസ് എന്നിവര്‍ക്ക് മാനേജര്‍ അന്‍സാലോട്ടി വിശ്രമം നല്കിയിരിക്കുന്നു. നാച്ചോയ്ക്കും അൻ്റോണിയോ റൂഡിഗറിനും ആയിരുന്നു പ്രതിരോധത്തില്‍ ഡ്യൂട്ടി.മികച്ച പ്രതിരോധ ജോഡികള്‍ ആയി റൂഡിഗറിനും നാച്ചോയും റയല്‍ വല കാത്തപ്പോള്‍ ബ്രഹീം ഡിയാസ് ,ലൂക്കാസ് വാസ്ക്വസ്, ലൂക്കാ മോഡ്രിച്ച് എന്നിവര്‍ വളരെ മികച്ച പ്രകടനം പുറത്തെടുത്തു.ഒന്നില്‍ കൂടുതല്‍ ഗോളുകള്‍ നേടാനുള്ള അവസരം റയലിന് ഇന്നലത്തെ മല്‍സരത്തില്‍ ഉണ്ടായിരുന്നു.