ലാലിഗയില്‍ തങ്ങളുടെ ലീഡ് വര്‍ദ്ധിപ്പിക്കാന്‍ ലോസ് ബ്ലാങ്കോസ് !!!!!!
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൻ്റെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിയുമായി 3-3 സമനില വഴങ്ങിയതിന്റെ ക്ഷീണത്തില്‍ ആണ് റയല്‍ മാഡ്രിഡ്.ഇന്നതെ ലീഗ് മല്‍സരത്തില്‍ അവര്‍ പോയിന്റ് പട്ടികയില്‍ 15 ആം സ്ഥാനത്ത് ഉള്ള മല്ലോർക്കയെ നേരിടും.ഇന്ന് ഇന്ത്യന്‍ സമയം പത്തു മണിക്ക് ആണ് മല്‍സരം.
കോപ്പ ഡെൽ റേ ഫൈനലിൽ അത്ലറ്റിക് ബിൽബാവോയോട് പെനാൽറ്റിയിൽ പരാജയപ്പെട്ടത്തിന്റെ നിരാശയില്‍ ആണ് മല്ലോര്‍ക്ക.ഈ സീസണില്‍ ഇതിന് മുന്നേ റയലിനെ നേരിട്ടപ്പോള്‍ ഒരു ഗോളിന് ജയം നേടാന്‍ ലോസ് ബ്ലാങ്കോസിന് കഴിഞ്ഞിരുന്നു.റയല്‍ മാഡ്രിഡിന് എങ്ങനെ എങ്കിലും ഇന്നതെ മല്‍സരത്തില്‍ ജയം നേടി ലാലിഗയില്‍ തങ്ങളുടെ ലീഡ് 11 ആക്കി ഉയര്‍ത്താനുള്ള ലക്ഷ്യത്തില്‍ ആണ്.ഇന്നതെ മല്‍സരത്തില്‍ പ്രധാന താരങ്ങള്‍ക്ക് എല്ലാം കോച്ച് അന്‍സാലോട്ടി വിശ്രമം നല്‍കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.അടുത്ത ആഴ്ചയില്‍ സിറ്റിയുമായുള്ള ചാംപ്യന്‍സ് ലീഗ് മല്‍സരം മുന്‍ നിര്‍ത്തിയാണ് ഇത് ചെയ്യുന്നത്.