” കേസ് തീര്‍ത്തും കുടുംബ പ്രശ്നം , ഞങ്ങള്‍ തമ്മില്‍ ഉള്ളത് തെറ്റിദ്ധാരണ ” – ഹാർദിക് പാണ്ഡ്യയുടെ സഹോദരന്‍
ബിസിനസ്സ് സംരംഭത്തിൽ പാണ്ഡ്യ സഹോദരന്മാരെ നാല് കോടി രൂപ പറ്റിച്ചു എന്ന കേസില്‍ അവരുടെ സഹോദരൻ ആയ വൈഭവ് പാണ്ഡ്യ ഇത് തീര്‍ത്തൂം കുടുംബപരമായ കാര്യം ആണ് എന്നും തങ്ങളില്‍ ഉള്ളത് തീര്‍ത്തും തെറ്റിദ്ധാരണയാണ് എന്നും അദ്ദേഹം പറഞ്ഞു.വൈഭവ് പാണ്ഡ്യ (37) റിമാൻഡ് ഹിയറിംഗിനിടെ അഭിഭാഷകൻ മുഖേനയാണ് മൊഴി നൽകിയത്.
ഇയാളുടെ പോലീസ് കസ്റ്റഡി ഏപ്രിൽ 16 വരെ നീട്ടി. ക്രിമിനൽ വിശ്വാസ വഞ്ചന, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, മറ്റ് പ്രസക്തമായ വകുപ്പുകൾ എന്നീ കുറ്റങ്ങൾ ചുമത്തി തിങ്കളാഴ്ച മുംബൈ പോലീസിൻ്റെ വലയില്‍ ചെന്ന്പ്പെടുകയായിരുന്നു വൈഭവ്.പോലീസ് പറയുന്നതനുസരിച്ച്, വൈഭവും ഹാർദിക്കും ക്രുനാലും 2021-ൽ മുംബൈയിൽ പങ്കാളിത്തത്തോടെ ഒരു പോളിമർ ബിസിനസ്സ് ആരംഭിച്ചു. ഹാർദിക്കും ക്രുനാലും മൂലധനത്തിൻ്റെ 40 ശതമാനം വീതം നിക്ഷേപിച്ചപ്പോൾ, വൈഭവ് 20 ശതമാനം നിക്ഷേപിക്കുകയും ചെയ്തു.ബിസിനസിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ വൈഭവ് കൈകാര്യം ചെയ്യുമെന്ന് തീരുമാനിച്ചു, എന്നാൽ പങ്കാളിത്ത വ്യവസ്ഥകൾ ലംഘിച്ച് ഹാർദിക്കിനെയും ക്രുനാലിനേയും അറിയിക്കാതെ അതേ ബിസിനസിൽ ഉൾപ്പെട്ട മറ്റൊരു സ്ഥാപനം അദ്ദേഹം സ്ഥാപിച്ചു.ഇതില്‍ നിന്നാണ് കേസ് ആരംഭിക്കുന്നത്.