സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് വാര്‍ സാങ്കേതികവിദ്യ അവതരിപ്പിക്കാൻ പ്രീമിയർ ലീഗ്
അടുത്ത സീസണിൽ സെമി ഓട്ടോമേറ്റഡ് വാര്‍ ഓഫ്‌സൈഡ് ടെക്‌നോളജി അവതരിപ്പിക്കുമെന്ന് പ്രീമിയർ ലീഗ് സ്ഥിരീകരിച്ചു.ന്നാൽ കാമ്പെയ്‌നിൻ്റെ തുടക്കത്തിൽ ടെക്‌നോളജി ഉപയോഗിക്കില്ല.ബ്രോഡ്‌കാസ്റ്റ് ക്യാമറയിൽ ലൈനുകൾ പ്രദർശിപ്പിക്കുന്ന നിലവിലെ രീതിക്ക് പകരം, ഓഫ്‌സൈഡ് തീരുമാനത്തിൻ്റെ വളരെ മെച്ചപ്പെട്ട ഗ്രാഫിക്കൽ വിഷ്വലൈസേഷനായിരിക്കും ഈ പുതിയ ടെക്‌നോളജി സൃഷ്ട്ടിക്കാന്‍ പോകുന്നത്.
ഈ സംവിധാനം കൊണ്ട് വരുന്നതോടെ പ്രീമിയര്‍ ലീഗില്‍ ഒരു തീരുമാനം എടുക്കാനുള്ള സമയം വളരെ പെട്ടെന്നു തന്നെ വര്‍ദ്ധിക്കും എന്നു മാച്ച് ഒഫീഷ്യല്‍ഡ് വിശ്വസിക്കുന്നു.ഓരോ വാര്‍ തീരുമാനത്തിലും ശരാശരി 31 സെക്കൻഡ് ലാഭിക്കുമെന്ന് അവര്‍ വെളിപ്പെടുത്തി.ഓഫ്‌സൈഡ് സാങ്കേതികവിദ്യയുടെ നിലവിലെ ദാതാക്കളായ ഹോക്ക്-ഐയുമായി പ്രീമിയർ ലീഗ് വേർപിരിയാൻ പോകുകയാണ്.അവരുടെ സെമി ഓട്ടോമേറ്റഡ് വാര്‍ ഓഫ്‌സൈഡ് ടെക്‌നോളജി പൂര്‍ത്തിയായിട്ടില്ല എന്നും അതിനാല്‍ മറ്റ് കമ്പനികള്‍ക്ക് അവസരം നല്കാന്‍ പോവുകയാണ് എന്നും പ്രീമിയര്‍ ലീഗ് അറിയിച്ചു.വളരെ അധികം പരിശോധനയും ടെസ്റ്റ് കേസുകളും പരിശോധിച്ച ശേഷം അടുത്ത സീസണില്‍ സെപ്തംബർ, ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസങ്ങളിൽ ആയിരിക്കും ഈ പുതിയ സംവിധാനം പ്രീമിയര്‍ ലീഗില്‍ ആരംഭിക്കാന്‍ പോകുന്നത്.