ബയേൺ മ്യൂണിക്കിനെ സമനിലയില്‍ തളച്ച് ആഴ്സണല്‍
ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൻ്റെ ആദ്യ പാദത്തിൽ കരുത്തര്‍ ആയ ബയേണ്‍ മ്യൂണിക്കിനെ സമനിലയില്‍ തളച്ച് ആഴ്സണല്‍.നിശ്ചിത 90 മിനുട്ടില്‍ ഇരു ടീമുകളും രണ്ടു വീതം ഗോളുകള്‍ നേടി.തൻ്റെ പഴയ എതിരാളിക്കെതിരെ വീണ്ടും ഗോൾ നേടി ഹാരി കെയിന്‍ മികവ് കാട്ടി.
ഇന്നലത്തെ മല്‍സരത്തില്‍ 12 ആം മിനുട്ടില്‍ നിന്നു ഗോള്‍ നേടി കൊണ്ട് ആഴ്സണല്‍ മ്യൂണിക്ക് കളിക്കാരെ ആദ്യം തന്നെ സമ്മര്‍ദത്തില്‍ ആഴ്ത്തി.എന്നാല്‍ ആര് മിനുട്ടിനുളില്‍ തന്നെ ഇതിനുള്ള മറുപടി മുന്‍ ആഴ്സണല്‍ താരവും മ്യൂണിക്ക് വിങറും കൂടിയായ സെര്‍ജ് ഗ്നാബ്രി നല്കി.32 ആം മിനുട്ടില്‍ വില്യം സാലിബ വരുത്തിയ പിഴവില്‍ നിന്നു നേടി എടുത്ത പെനാല്‍റ്റി ഗോള്‍ ആക്കി മാറ്റി കൊണ്ട് ആണ് ഹാരി കെയിന്‍ തന്റെ പേര് സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്.രണ്ടാം പകുതിയില്‍ മ്യൂണിക്കിനെതിരെ സമനില ഗോളിനായി ആഴ്സണല്‍ താരങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചു.ഒടുവില്‍ അവരുടെ ശ്രമം ഫലം കണ്ടു ,76 ആം മിനുട്ടില്‍.ലിയാൻഡ്രോ ട്രോസാർഡ് ആണ് ഗണേര്‍സ് ഏറെ കാത്തിരുന്ന ഗോള്‍ നേടിയത്.ഒരു ഗോള്‍ ലീഡോടെ തങ്ങളുടെ നാട്ടിലേക്കു മടങ്ങാം എന്നു കരുതിയ മ്യൂണിക്കിന് ട്രോസാർഡ് വലിയ ഒരു തിരിച്ചടിയാണ് നല്‍കിയത്.