” റൊണാള്‍ഡോയെ കല്ലെറിയാന്‍ വരട്ടെ ” – ജോർജ്ജ് ജീസസ്
അൽ ഹിലാലിൻ്റെ അലി അൽ ബുലൈഹിയെ കൈമുട്ട് കൊണ്ട് ഇടിച്ചതിന് റെഡ് കാര്‍ഡ് കിട്ടിയതു ഇന്നലെ സൌദി ഫൂട്ബോള്‍ അനേകം തവണ ചര്‍ച്ച ചെയ്ത കാര്യം ആണ്.ഓരോ തവണയും റൊണാള്‍ഡോ അതിര് വിട്ടു പെരുമാറുന്നത് ക്ലബ് ആയ അല്‍ നാസറിനെ വരെ ചില സമയങ്ങളില്‍ ദുര്‍ഘട സന്ദര്‍ഭങ്ങളില്‍ എത്തിക്കാറുണ്ട്.ഇന്നലെ താരത്തിനെതിരെ എല്ലാവരും വിമര്‍ശനം ഉയര്‍ത്തിയപ്പോള്‍ അൽ ഹിലാൽ പരിശീലകൻ ജോർജ്ജ് ജീസസ് മാത്രം പോര്‍ച്ചുഗീസ് ഇതിഹാസത്തിന് വേണ്ടി സംസാരിച്ചു.
(ജോർജ്ജ് ജീസസ്)
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിൽ ഒരാളാണ് റൊണാൾഡോ, പലർക്കും മാതൃകയായ മനുഷ്യന്‍ കൂടിയാണ് അദ്ദേഹം.തൻ്റെ കരിയറിൽ തോൽക്കുന്നത് ശീലമാക്കിയിട്ടില്ല ,എന്നത് മാത്രം ആണ് അദ്ദേഹത്തിനുള്ള ആകപ്പാടെയുള്ള കുറവ്.അത് അത്ര വലിയ തെറ്റായി എനിക്കു തോന്നുന്നില്ല.അദ്ദേഹം അങ്ങനെ ചെയ്യാത്തത് കൊണ്ടാണ് ഇത്രക്ക് ബൃഹത്തായ ഒരു കരിയര്‍ ആസ്വദിക്കാന്‍ താരത്തിന് കഴിഞ്ഞത്.അത്രയും മല്‍സര ബുദ്ധിയുള്ള ഒരു താരം കളി തോല്‍ക്കുമ്പോള്‍ നിയന്ത്രണം കൈവിടുന്നത് തീര്‍ത്തൂം സാധാരണ കാര്യം ആണ് .”മത്സരശേഷം സംസാരിച്ച ജോർജ്ജ് ജീസസ് പറഞ്ഞു.