European Football Foot Ball International Football Top News transfer news

“ആഴ്സണല്‍ വെറും കുട്ടികള്‍ അല്ല ” – മ്യൂണിക്കിന് ഗബ്രിയേല്‍ ജീസസിന്‍റെ മുന്നറിയിപ്പ്

April 9, 2024

“ആഴ്സണല്‍ വെറും കുട്ടികള്‍ അല്ല ” – മ്യൂണിക്കിന് ഗബ്രിയേല്‍ ജീസസിന്‍റെ മുന്നറിയിപ്പ്

ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലെത്താനുള്ള 15 വർഷത്തെ കാത്തിരിപ്പിന് വിരാമമിടാൻ ലക്ഷ്യമിട്ട് ഇറങ്ങുന്ന വലിയ ഫൂട്ബോള്‍ പ്രൊഫഷണല്‍സ് ആണ് ഈ ആഴ്സണല്‍ ടീം എന്നു ഗബ്രിയേൽ ജീസസ്.കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായ പോലെ ഈ ആഴ്സണല്‍ ടീം കുട്ടികളുടേത് അല്ല എന്നും താരം മ്യൂണിക്കിന് മുന്നറിയിപ്പ് നൽകി.

Arsenal striker Gabriel Jesus makes shock injury admission ahead of Bayern  Munich clash - Mirror Online

 

ഇന്ന്  എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടക്കാന്‍ പോകുന്ന മല്‍സരത്തില്‍ ആണ് ഈ രണ്ടു ടീമുകളും ഏറ്റുമുട്ടാന്‍ പോകുന്നത്.”പ്രീമിയര്‍ ലീഗ് , ലോകക്കപ്പ്, എന്നീ മല്‍സരങ്ങളില്‍ എല്ലാം കളിച്ച് പരിചയിച്ച താരങ്ങള്‍ ആണ് ഈ ടീമില്‍ ഇപ്പോള്‍ ഉള്ളത്.ഒരു ടീം എന്ന നിലയിലും ഒരു ഗ്രൂപ്പ് എന്ന നിലയിലും ഇപ്പോള്‍ ഞങ്ങള്‍ ഏറെ വളര്‍ന്ന് കഴിഞ്ഞു.വളരെ ദുര്‍ഘട സാഹചര്യങ്ങള്‍ നേരിടാന്‍ ഞങ്ങള്‍ തയ്യാര്‍ ആയി കഴിഞ്ഞു.” ജീസസ് പറഞ്ഞു.

Leave a comment