സിറ്റി താരങ്ങളെ വിറപ്പിക്കാന്‍ ഉദ്ദേശിച്ച് മാഡ്രിഡ് – സാൻ്റിയാഗോ ബെർണബ്യൂവിൻ്റെ മേൽക്കൂര അടക്കാന്‍ ഉത്തരവ്
പ്രീമിയർ ലീഗ് ടീമിനെതിരായ ചൊവ്വാഴ്ചത്തെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഫസ്റ്റ് ലെഗ് ടൈയുടെ അന്തരീക്ഷം കലുഷിതം ആക്കുന്നതിന് വേണ്ടി റയൽ മാഡ്രിഡ് സാൻ്റിയാഗോ ബെർണാബ്യൂവിൽ തങ്ങളുടെ മേല്‍ക്കൂര അടച്ച് ഇടാന്‍ പോകുന്നു.അതിനു വേണ്ടിയുള്ള അന്തരീക്ഷം റയല്‍ മാഡ്രിഡ് മാനേജ്മെന്‍റ് യുവെഫയോട് ചോദിച്ചിട്ടുണ്ട്.കഴിഞ്ഞ സീസണിൽ തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ സിറ്റി, തുടർച്ചയായ മൂന്നാം സീസണിൽ ആണ് മാഡ്രിഡുമായി ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ സീസണില്‍ 5 -1 നു തോല്‍വി നേരിട്ട ക്ഷീണം മാറ്റാനുള്ള ലക്ഷ്യത്തില്‍ ആണ് റയല്‍ മാഡ്രിഡ്.ഈ സീസണില്‍ ഫോം വെച്ച് നോക്കുകയാണ് എങ്കില്‍ ഇരു ടീമുകളും ഒരേ പാതയില്‍ ആണ് എങ്കിലും നേരിയ മേല്‍ക്കൈ ഉള്ളത് റയല്‍ മാഡ്രിഡിന് ആണ്.ഇന്നതെ മല്‍സരത്തില്‍ അവരുടെ ഫോമില്‍ ഉള്ള വിനീഷ്യസ്, ജൂഡ് ബെലിങ്ഹാം – എന്നീ താരങ്ങള്‍ ഗോള്‍ നേടും എന്ന വിശ്വാസത്തില്‍ ആണ് മാഡ്രിഡ് ആരാധകര്‍.ഇത് കൂടാതെ പിച്ചില്‍ സിറ്റി താരങ്ങള്‍ക്ക് വളരെ അധികം ബുദ്ധിമുട്ട് ഒരുക്കുകയാണ് ഇപ്പോള്‍ ആരാധകരുടെ ലക്ഷ്യം.