സാമ്പത്തിക ലംഘനങ്ങൾക്ക് വീണ്ടും എവർട്ടണ് 2-പോയിൻ്റ് കിഴിവ് നൽകി
പ്രീമിയർ ലീഗിൻ്റെ ലാഭ, സുസ്ഥിരത നിയമങ്ങൾ (പിഎസ്ആർ) ലംഘിച്ചതിന് തിങ്കളാഴ്ച എവർട്ടണിന് രണ്ട് പോയിൻ്റ് കിഴിവ് ലഭിച്ചിരിക്കുന്നു.ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് ഈ ക്ലബിന് ഈ ശിക്ഷ ലഭിക്കുന്നത്.ഒരു ക്ലബ്ബിന് മൂന്ന് വർഷ കാലയളവിൽ 105 മില്യൺ പൗണ്ടിൽ കൂടുതല്‍ നഷ്ടം സംഭവിക്കാന്‍ പാടില്ല എന്നാണ് പ്രീമിയര്‍ ലീഗിലെ പുതിയ നിയമം.
കഴിഞ്ഞ മാസം മൂന്ന് ദിവസത്തെ ഹിയറിംഗിൽ, സ്വതന്ത്ര കമ്മീഷൻ 16.6 മില്യൺ പൌണ്ട് തിരിമറി നടത്തിയ കേസില്‍ ക്ലബിൽ നിന്ന് തെളിവുകളും വാദങ്ങളും കേട്ടതിന് ശേഷം ആണ് ശിക്ഷ നല്കിയത് എന്ന് പ്രീമിയർ ലീഗ് പ്രസ്താവനയിൽ പറഞ്ഞു.ഹിയറിങ് കേട്ട ഉടന്‍ തന്നെ തീരുമാനം യാഥാര്‍ഥ്യം ആക്കുകയും ചെയ്തു.പോയിന്‍റ് കുറച്ചതോടെ പ്രീമിയർ ലീഗ് ടേബിളിൽ എവർട്ടൺ ഒരു സ്ഥാനം താഴേക്ക് പോയി 16-ാം സ്ഥാനത്തെത്തി, തരംതാഴ്ത്തൽ മേഖലയ്ക്ക് രണ്ട് പോയിൻ്റ് മുകളിലാണ് ഇപ്പോള്‍ ടോഫീസ്.