വംശീയ അധിക്ഷേപത്തെത്തുടർന്ന് ബൊക്ക ജൂനിയേഴ്സ് സ്റ്റേഡിയം ഭാഗികമായി നിരോധിച്ചു
സ്‌പോർട്ടിവോ ട്രിനിഡെൻസിനെതിരെ ചൊവ്വാഴ്ച നടക്കുന്ന കോപ്പ സുഡാമേരിക്കാന ഗ്രൂപ്പ് മത്സരത്തിനായി തങ്ങളുടെ സ്‌റ്റേഡിയത്തിൻ്റെ ഒരു ഭാഗം ഭാഗികമായി അടച്ചിടാൻ സൗത്ത് അമേരിക്കൻ ഫുട്‌ബോൾ കോൺഫെഡറേഷൻ ബോക ജൂനിയേഴ്‌സിനോട് ഉത്തരവിട്ടിട്ടുണ്ട്.അർജൻ്റീനിയൻ ക്ലബിന് 100,000 ഡോളർ പിഴയും വിധിച്ചിട്ടുണ്ട്, വംശീയതയെ അപലപിക്കുന്ന ഒരു ബാനർ അവരുടെ സ്റ്റാൻഡിൽ പ്രദർശിപ്പിക്കും എന്നും ക്ലബ് സ്ഥിരീകരിച്ചു.
കഴിഞ്ഞ സീസണിലെ കോപ്പ ലിബർട്ടഡോർസ് സെമിഫൈനൽ ആദ്യ പാദത്തിൽ സെപ്തംബർ 28 ന് നടന്ന മല്‍സരത്തില്‍ ബ്രസീലിയൻ ക്ലബ് പാൽമീറസ് താരങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപങ്ങള്‍ നടന്നതിന് ശേഷം ആണ് ഇങ്ങനെ സംഭവിച്ചത്.പരാഗ്വേ സംഘടനയായ ട്രിനിഡെൻസിനെതിരായും ഇങ്ങനെ സംഭവിക്കാന്‍ സാധ്യത ഉണ്ട് എന്ന് അറിഞ്ഞതിന് ശേഷം ആണ് അമേരിക്കൻ ഫുട്‌ബോൾ കോൺഫെഡറേഷനും ക്ലബ് മാനേജ്മെന്‍റും ഇങ്ങനെ ഒരു തീരുമാനം എടുത്തത്.സമാനമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്ന് ബോക അതിൻ്റെ ക്ലബ് അംഗങ്ങൾക്കും ആരാധകര്‍ക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.