ബാഴ്സലോണ പോരാട്ടത്തിൽ നിന്നും ഞാൻ ഒളിച്ചോടില്ല – പിഎസ്ജി താരം എംബാപ്പെ
ഈ ആഴ്ച ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൻ്റെ ആദ്യ പാദത്തിൽ ബാഴ്സലോണയെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ താന്‍ മുന്നില്‍ നിന്നു തന്നെ തന്റെ ഈ ടീമിനെ നയിക്കും എന്ന് കൈലിയൻ എംബാപ്പെ പറഞ്ഞു.പിഎസ്ജിക്കൊപ്പം എല്ലാ ട്രോഫിയും നേടിയ യുവ താരത്തിനു ഇനി ആകെ നേടാന്‍ ബാക്കി ഉള്ളത് ചാംപ്യന്‍സ് ലീഗ് മാത്രം ആണ്.
‘ ഇത് മികച്ച കളിക്കാർക്ക് സ്വയം തെളിയിക്കാനുള്ള സമയം ആണ്.ഞാൻ തയ്യാറാണ്, എല്ലായ്പ്പോഴും എന്നപോലെ, ഞാൻ എന്റെ ടീമിന് വേണ്ടി ജീവന് നല്കാന് വരെ തയ്യാര്‍ ആണ്.എല്ലാ വർഷവും, ഈ കാലയളവ് സീസണിലെ ഒരു വഴിത്തിരിവാണ്. ഏപ്രിൽ അവസാനത്തോടെ, ഞങ്ങളുടെ സീസണ് എങ്ങനെ ആയിരിയ്ക്കും എന്ന ഒരു മുന്നറിയിപ്പ് ലഭിക്കും.ഈ ടീമിന് വേണ്ടി എന്റെ ശരീരവും ബുദ്ധിയും കൊണ്ട് 100 ശതമാനം നല്‍കും.ബാക്കി എല്ലാം ദൈവത്തിന്റെ കൈയ്യില്‍ ആണ്.” പാർക്ക് ഡെസ് പ്രിൻസസിൽ ബുധനാഴ്ചത്തെ മത്സരത്തിന് മുന്നോടിയായി എംബാപ്പെ ടെലിഫൂട്ടിനോട് പറഞ്ഞു.