ഐപിഎൽ 2024: ഡൽഹി ക്യാപിറ്റൽസിനെതിരെ ആദ്യം ജയം റെകോര്‍ഡ് ചെയ്ത് മുംബൈ ഇന്ത്യന്‍സ്
മുംബൈ ഇന്ത്യൻസ് ഐപിഎൽ 2024 ലെ മൂന്ന് മത്സരങ്ങളിലെ തോൽവി പരമ്പര അവസാനാപ്പിച്ച് വിജയ വഴിയിലേക്ക് മടങ്ങിയിരിക്കുന്നു.ഞായറാഴ്ച മുംബൈയിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 29 റൺസിന് ആണ് ജയം നേടിയത്.അവസാന രണ്ട് ഓവറിൽ 51 റൺസ് വഴങ്ങി മല്‍സരത്തില്‍ തങ്ങള്‍ക്ക് അത്ര നേരം ഉണ്ടായിരുന്ന മേല്‍ക്കൈ നഷ്ട്ടപ്പെടുത്തിയത് ആണ് ഡെല്‍ഹി ഇന്നലെ ചെയ്ത ഏറ്റവും വലിയ തെറ്റ്.
റൊമാരിയോ ഷെപ്പേർഡിൻ്റെ 10 പന്തിൽ 39 റണ്‍സ് * ആണ് ഇന്നലെ മുംബൈയെ 234 റണ്‍സിലേക്ക് നയിച്ചത്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡെല്‍ഹി വളരെ പതിയെ ആണ് കളിച്ചു തുടങ്ങിയത്.എന്നാല്‍ മധ്യ ഓവറുകളില്‍ പതിയെ ക്ലച്ച് പിടിക്കാന്‍ ആരംഭിക്കുമ്പോള്‍ എല്ലാ കൃത്യമായ ഇടവേളകളിലും മുംബൈ വിക്കറ്റുകള്‍ നേടി.വളരെ കൃത്യത്തോടെ പന്ത് എറിഞ്ഞ ബുമ്ര , ജെറാൾഡ് കോറ്റ്സി എന്നിവര്‍ ഡെല്‍ഹിയുടെ സ്കോര്‍ 205 റണ്‍സില്‍ ഒതുക്കി.ട്രിസ്റ്റൻ സ്റ്റബിൻ്റെ 25 പന്തിൽ 71 റൺസ് , പൃഥ്വി ഷായുടെ 40 പന്തില്‍ 66 റണ്‍സ് എന്നീ പ്രകടനങ്ങള്‍ കൊണ്ട് ഇന്നലെ ഡെല്‍ഹിക്ക് വലിയ നേട്ടം ഒന്നും ഉണ്ടായില്ല.