ഗുജറാത്ത് ടൈറ്റൻസിനെ 33 റൺസിന് പരാജയപ്പെടുത്തി ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ്
ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിൻ്റെ ബാറ്റിംഗ് ,പേസർ യാഷ് ഠാക്കൂറിൻ്റെ ബോളിങ് എന്നിവ മൂലം ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെ ഗുജറാത്ത് ടൈറ്റൻസിനെതിരെ 33 റൺസിന് വിജയത്തിലേക്ക് നയിച്ചു.ബാറ്റിങ്ങിന് ഇറങ്ങിയ എൽഎസ്ജി സ്റ്റോയിനിസിൻ്റെ 43 പന്തിൽ 58 റൺസും കെ എൽ രാഹുലിന്‍റെ (31 പന്തിൽ 33) ഇന്നിങ്ഗ്സും ആണ് കളിയുടെ ഗതി തിരിച്ചു വിട്ടത്.ആദ്യ ഇന്നിംഗ്സ് പൂര്‍ത്തിയാവുമ്പോള്‍ അവര്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് നേടിയിരുന്നു.
എന്നാല്‍ മറുപടി ബാറ്റിങ് ആരംഭിച്ച ഗുജറാത്ത് വളരെ മികച്ച തുടക്കം ആണ് കാഴ്ചവെച്ചത്.അവര്‍ 164 റണ്‍സ് എന്ന ടാര്‍ഗെറ്റ് വളരെ പുഷ്പം പോലെ എടുക്കും എന്നും തോന്നിച്ചിരുന്നു.ആദ്യ വിക്കറ്റില്‍ ഓപ്പണർ ബി സായ് സുദർശൻ (23 പന്തിൽ 31) , ജിടി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (19) 54 റണ്‍സ് ഓപ്പണിങ് പാര്‍ട്ട്ണര്‍ഷിപ്പ് എടുത്തു.എന്നാല്‍ ആറാം ഓവര്‍ എറിയാന്‍ എത്തിയ യാഷ് ഠാക്കൂര്‍ ഗുജറാത്ത് നിരയിലെ ഓരോരോ ബാറ്റര്‍മാരെ പാവലിയനിലേക്ക് മടക്കി അയക്കാന്‍ ആരംഭിച്ചു.അഞ്ചു വിക്കട്ട് നേടിയ യാഷ് ഠാക്കൂറും 3 വിക്കറ്റ് നേടിയ ക്രുനാല്‍ പാണ്ഡ്യയും ആണ് ഗുജറാത്തിന്‍റെ പതനത്തിന് കാരണം ആയ ബോളര്‍മാര്‍.19 ഓവറില്‍ അവരുടെ റണ്‍ ചെസ് 130 ല്‍ അവസാനിച്ചു.