ആഴ്സണൽ ടീമിൽ കൈ ഹാവെർട്സിൻ്റെ വളരെ വലുത് ആണ് എന്ന്
ശനിയാഴ്ച അമേരിക്കൻ എക്സ്പ്രസ് സ്റ്റേഡിയത്തിൽ ബ്രൈട്ടനെ 3-0ന് തോൽപ്പിച്ചതിന് ശേഷം മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്കിയ മാനേജര്‍ മൈക്കല്‍ അര്‍ട്ടേട്ട ആദ്യം ചെയ്തത് തന്റെ ടീമിലെ താരമായ കായി ഹാവെര്ട്ട്സിനേ പുകഴ്ത്തുക എന്നതായിരുന്നു.വേനൽക്കാലത്ത് ചെൽസിയിൽ നിന്ന് ക്ലബിലെത്തിയതിന് ശേഷം ആഴ്സണൽ കരിയര്‍ താരത്തിനു തുടക്കത്തില്‍ കല്ലും മുള്ളും നിറഞ്ഞത് ആയിരുന്നു.എന്നാല്‍ ആ സാഹചര്യങ്ങളില്‍ നിന്നുമെല്ലാം ഉയര്‍ന്നു പൊങ്ങിയ താരം ഇപ്പോള്‍ ടീമിലെ അവിഭാജ്യ ഘടകം ആയി മാറിയിരിക്കുന്നു.
“അദ്ദേഹം തീർച്ചയായും ടീമിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അദ്ദേഹത്തിൻ്റെ മൊത്തത്തിലുള്ള പ്രകടനങ്ങൾ വളരെ മികച്ചതാണ്.ഗോളുകള്‍ നേടാന്‍ അദ്ദേഹം മുന്നേറ്റ നിരയിലെ താരങ്ങളെ ഏറെ സഹായിക്കുന്നുണ്ട്.അറ്റാക്കിംഗ് കളിക്കാരുമായുള്ള അദ്ദേഹത്തിൻ്റെ കോമ്പിനേഷന്‍ വളരെ മികച്ചത് ആണ്.എപ്പോള്‍ കയറി കളിക്കണം എവിടെ അറ്റാക്ക് ചെയ്യണം എന്നുള്ള വ്യക്തമായ ബോധം അവര്‍ക്കുണ്ട്.ഈ ഫോം നിലനിര്‍ത്താന്‍ താരം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഉണ്ട്.” മാനേജർ മൈക്കൽ അർട്ടെറ്റ മാധ്യമപ്രവർത്തകരോട് പറഞ്ഞു.