ഐപിഎല്‍ 2024 ; ഗുജറാത്ത് ടൈറ്റന്‍സ് – ലക്നൗ സൂപ്പർ ജയൻ്റ്സ് പോര് ഇന്ന്
ഞായറാഴ്ച ലഖ്നൗവിലെ ഭാരതരത്ന ശ്രീ അടൽ ബിഹാരി വാജ്പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് കെ എൽ രാഹുലിൻ്റെ ലക്നൗ സൂപ്പർ ജയൻ്റ്സ് ശുഭ്മാൻ ഗില്ലിൻ്റെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റൻസുമായി കൊമ്പുകോർക്കും.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മല്‍സരം.മൂന്ന് കളികളിൽ നിന്ന് രണ്ട് വിജയങ്ങളുമായി നാലാം സ്ഥാനത്താണ് എൽഎസ്ജി.
ലഖ്നൗവിലെ പുതിയ കുന്ത മുനയായ മായങ്ക് യാദവ് ആണ് ഇപ്പോള്‍ എല്ലാ ഇടത്തും സംസാര വിഷയം.അസാധാരണ വേഗവും റേസർ-മൂർച്ചയുള്ള നിയന്ത്രണവും കൊണ്ട് അദ്ദേഹം ഐപിഎല്ലിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി, ബാക്ക്-ടു-ബാക്ക് പ്ലെയർ ഓഫ് ദി മാച്ച് അവാർഡുകൾ നേടിയ അദ്ദേഹത്തിനെ തന്നെ ആയിരിയ്ക്കും ഇന്നതെ മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റൻസ് ഏറ്റവും കൂടുതല്‍ ഭയക്കുന്നത്.മറുവശത്ത്, പുതിയ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിൻ്റെ കീഴിൽ ഇതുവരെ രണ്ടു ജയവും രണ്ടു തോല്‍വിയും നേടിയ ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.എന്നാല്‍ ക്യാപ്റ്റന്‍ ഗില്‍ ഇതുവരെയുള്ള പ്രകടനം എടുത്ത് നോക്കുകയാണ് എങ്കില്‍ വളരെ മികച്ച റേറ്റിങ് ആണ് നിലനിര്‍ത്തുന്നത്.