ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണം നേരിട്ട് മ്യൂണിക്ക്
ശനിയാഴ്ച ഹൈഡൻഹൈമിൽ 3-2 ന് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിരിക്കുന്നു ബയേൺ മ്യൂണിക്ക്.രണ്ടു ഗോളിന് ലീഡ് നേടിയത്തിന് ശേഷം ആണ് അവര്‍ തോല്‍വിയിലേക്ക് കൂപ്പ് കുത്തിയത്.ഇനി അടുത്ത മല്‍സരത്തില്‍ ലെവര്കുസന് ജയിച്ചാല്‍ ജര്‍മന്‍ ബുണ്ടസ്ലിഗ കിരീടം ഈ സീസണില്‍ മ്യൂണിക്കിന് നഷ്ട്ടപ്പെടും.ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ അടുത്ത ആഴ്ച ആഴ്സണലുമായി ഏറ്റുമുട്ടുന്ന ബയേൺ കാമ്പ് നിലവില്‍ ഭീതിയുടെ മുള്‍മുനയില്‍ ആണ് നില്‍ക്കുന്നത്.
മല്‍സരം തുടങ്ങിയപ്പോള്‍ തന്നെ മ്യൂണിക്ക് പിച്ചിലെ നിയന്ത്രണം ഏറ്റെടുത്തു.ആദ്യ പകുതിയിലെ കളി അവസാനിക്കുമ്പോള്‍ ഹാരി കെയിന്‍,സെര്‍ജി ഗ്നാബ്രി എന്നിവര്‍ ഗോള്‍ നേടി മ്യൂണിക്കിനെ നല്ല ഒരു നിലയില്‍ എത്തിച്ചു.എന്നാല്‍ രണ്ടാം പകുതിയില്‍ അതുവരെ നേടി എടുത്ത എല്ലാ കാര്യങ്ങളും അവര്‍ തുലച്ചു.50,51 മിനുട്ടുകളില്‍ കെവിൻ സെസ്സ , ടിം ക്ലെയിൻഡിയൻസ്റ്റ് എന്നിവര്‍ നേടിയ തുടര്‍ ഗോളുകള്‍ മ്യൂണിക്കിന്റെ വിജയ സാധ്യതകള്‍ തള്ളി കളഞ്ഞു.ഇത് കൂടാതെ മ്യൂണിക്ക് താരങ്ങളെ കൊണ്ട് അബദ്ധം ചെയ്യിക്കുവാനും ഹൈഡൻഹൈം താരങ്ങള്‍ക്ക് സാധിച്ചു.ഒടുവില്‍ 79 ആം മിനുട്ടില്‍ മിന്നല്‍ വേഗത്തില്‍ മ്യൂണിക്ക് പോസ്റ്റിലേക്ക് ഇരച്ചു നീങ്ങിയ അവര്‍ മൂന്നാം ഗോള്‍ കണ്ടെത്തി.ടിം ക്ലെയിൻഡിയൻസ്റ്റ് തന്നെ ആണ് മൂന്നാം ഗോള്‍ നേടിയതും.