സ്റ്റാർ സ്പിന്നർ വനിന്ദു ഹസരംഗ ഐപിഎൽ 2024ൽ നിന്ന് പുറത്തായി!!!!!!
ഇടതുകാലിലെ വിട്ടുമാറാത്ത കുതികാൽ വേദനയെത്തുടർന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് ലെഗ്സ്പിന്നർ വനിന്ദു ഹസരംഗയെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024-ൽ നിന്ന് ഒഴിവാക്കി.ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡ് ആണ് താരത്തിനു ഈ സീസണില്‍ ഐപിഎലില്‍ കളിയ്ക്കാന്‍ ആകില്ല എന്നു വെളിപ്പെടുത്തിയത്.ഡിസംബറിലെ ഐപിഎൽ 2024 ലേലത്തിൽ, ശ്രീലങ്കയുടെ സ്റ്റാർ ഓൾറൗണ്ടറെ അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്ക് ഹൈദരാബാദ് വാങ്ങി.
ഹസരംഗ കഴിഞ്ഞ രണ്ട് സീസണുകളിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിച്ചു, ഒരു സ്പിന്നറായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.മാർച്ചിൽ ബംഗ്ലാദേശിൽ നടന്ന ശ്രീലങ്കയുടെ പരിമിത ഓവർ പരമ്പരയിൽ അവസാനമായി കളിച്ച ഹസരനാഗയുടെ മസ്കുലോസ്കെലെറ്റൽ സിസ്റ്റത്തിലെ തേയ്മാനം കാരണം മൂലം ആണത്രേ കളിയ്ക്കാന്‍ കഴിയാതെ പോയത്.ഹൈദരാബാദ് ഹെഡ് കോച്ച് ഡാനിയൽ വെട്ടോറി ശ്രീലങ്കന്‍ താരത്തിന്റെ വരവ് പ്രതീക്ഷിച്ചു ഇരിക്കുകയാണ്.അദ്ദേഹത്തിന് പകരം ഇനി വേറെ ആരെ എങ്കിലും സൈന്‍ ചെയ്യുമോ എന്നത് ഇപ്പോള്‍ ക്ലബ് മാനേജ്മെന്‍റ് തീരുമാനിച്ചിട്ടില്ല.