ശുഭ്മാൻ ഗിൽ – വിരാട് കോലി 2.0 ????
ഷുബ്മാൻ ഗിൽ പഞ്ചാബ് കിംഗ്സിനെതിരെ 89* റണ്‍സ് നേടി വളരെ അധികം സെന്‍സിബിള്‍ ആയ ഒരു ഇന്നിംഗ്സ് കളിച്ചു.ഐപിഎൽ 2024-ൽ ഇതുവരെ വരെ ഏതൊരു ബാറ്ററുടെയും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.താരത്തിന്റെ പ്രകടനത്തിന് ശേഷം അനേകം പ്രശംസ അദ്ദേഹത്തിനെ തേടി എത്തിയിരിക്കുന്നു.നിലവിലെ ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വലിയ കാര്യമായി ഗില്ലിനെ വിശേഷിപ്പിക്കാന്‍ വരെ തുടങ്ങിയിട്ടുണ്ട് ആരാധകര്‍.
ഇന്നിംഗ്‌സിന് ശേഷം ഗിൽ ഇർഫാൻ പത്താനിൽ നിന്ന് പ്രത്യേക പ്രശംസ നേടി. “ടി20 ക്രിക്കറ്റ് കളിക്കുമ്പോൾ ശുഭ്മാൻ ഗിൽ വളരെ നിയന്ത്രണത്തിലാണ് ബാറ്റ് വീശുന്നത്.വിരാടിനെപ്പോലെ!!!!!!!!!!!ശരിയായ ക്രിക്കറ്റ് കളിക്കാൻ ആണ് താരം ശ്രദ്ധിക്കുന്നത്.അല്ലാതെ വലിച്ച് വാരി അടിക്കാന്‍ അല്ല.ടൈമിങ്ങില്‍ ആണ് അദ്ദേഹത്തിന്റെ ശ്രദ്ധ മുഴവന്‍.”താരത്തിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ ബാറ്റര്‍ യുവരാജ് സിങ്ങും രംഗത്ത് വന്നിരുന്നു.കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണ് എങ്കിലും ഗില്ലിന്‍റെ ഒറ്റയാള്‍ പ്രകടനം കൊണ്ട് ജയം നേടാന്‍ ഗുജറാത്ത് ടൈറ്റൻസിന് കഴിഞ്ഞില്ല.