പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി ലിവര്‍പൂള്‍
വ്യാഴാഴ്ച നടന്ന പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ ലിവർപൂൾ ജയം നേടി കൊണ്ട് പ്രീമിയര്‍ ലീഗിന്റെ തലപ്പത്തേക്ക് തിരികെ എത്തിയിരിക്കുന്നു.വിലപ്പെട്ട മൂന്നു പോയിന്റ് ആന്‍ഫീല്‍ഡില്‍ നിന്നും നേടി എടുത്ത റെഡ്സ് നിലവില്‍ രണ്ടു പോയിന്റിന് മുന്നില്‍ ആണ്.ഇന്നലെ നടന്ന മല്‍സരത്തില്‍ ലീഗ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഷെഫീല്‍ഡ് യുണൈറ്റഡിനെ 3-1 നു പരാജയപ്പെടുത്തി.
മല്‍സരത്തിന്റെ തുടക്കം മുതല്‍ക്ക് തന്നെ ലിവര്‍പൂള്‍ എതിരാളിക്ക് മേല്‍ ആധിപത്യം പുലര്‍ത്താന്‍ തുടങ്ങി.58 ആം മിനുട്ടില്‍ കോണര്‍ ബ്രാഡ്ലി ഓണ്‍ ഗോള്‍ വഴങ്ങിയത് ഒഴിച്ച് നിര്‍ത്തിയാല്‍ മല്‍സരത്തില്‍ ലിവര്‍പൂളിന്റെ മേല്കോയ്മയായിരുന്നു.ഡാർവിൻ നൂനെസ് (17′)അലക്സിസ് മാക് അലിസ്റ്റർ (76′)കോഡി ഗാക്പോ (90′)- ഇവര്‍ എല്ലാം ആണ് ലിവര്‍പൂളിന്റെ വിജയശില്പികള്.ഈ വാരാന്ത്യത്തില്‍ ലിവര്‍പൂള്‍ തങ്ങളുടെ ചിര വൈരികള്‍ ആയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടാന്‍ ഒരുങ്ങുകയാണ്.