നിക്ഷേപകർക്ക് അവസരം ഒരുക്കാന്‍ സ്പർസ് തുറന്നു കൊടുക്കുന്നു
ക്ലബിലെ സാമ്പത്തിക നിലവാരം വളരെ താഴെ ആണ് എന്നതിനാല്‍ പുതിയ നിക്ഷേപകരുമായി ക്ലബ് ചർച്ചകൾ നടത്തുന്നുണ്ടെന്ന് ടോട്ടൻഹാം ചെയർമാൻ ഡാനിയൽ ലെവി സ്ഥിരീകരിച്ചു.സ്പർസ് ഈ വർഷം റിക്കോര്‍ഡ് വിറ്റു വരവ് നടത്തി എങ്കിലും- 549.6 മില്യണ്‍ യൂറോ,പ്രവർത്തനച്ചെലവുകൾ 21% വർദ്ധിച്ചു.താരങ്ങളിലും ക്ലബിന്റെ സൌകര്യങ്ങൾ എന്നിവയില്‍ ഇവര്‍ നടത്തിയ പുതിയ ചിലവുകള്‍ ആണ് ഇതിന് കാരണം.
“ഞങ്ങളുടെ ഇപ്പോഴത്തെ പ്ലാന്‍ എന്നത് ക്ലബില്‍ പുതിയ നിക്ഷേപകരെ കൊണ്ട് വരുക എന്നതാണ്.ക്ലബ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ വലിയ പുരോഗതി ആണ് നേടി എടുത്തത്.എന്നാല്‍ പണത്തിന്റെ ദൌര്‍ലഭ്യം മൂലം പുരോഗതിയുടെ വേഗത കുറക്കാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല.ലണ്ടനിലെ മികച്ച ചരിത്രം ഉള്ള ഈ ക്ലബില്‍ പണം ഇടാന്‍ പല മുന്‍ നിര കോര്‍പ്പറേറ്റുകള്‍ക്ക് അതിയായ താല്പര്യം ഉണ്ട്.”ലെവി കണക്കുകൾക്കൊപ്പമുള്ള ചെയർമാൻ്റെ ഓപണ്‍ ലേറ്ററില്‍ വെളിപ്പെടുത്തിയ വസ്തുതകള്‍ ആണിത്.