ന്യൂ കാസിലിനെ സമനിലയില്‍ തളച്ച് എവര്ട്ടന്
ന്യൂകാസിൽ യുണൈറ്റഡിനെതിരെ ഇന്നലെ നടന്ന മല്‍സരത്തില്‍ സമനില പിടിച്ച് വാങ്ങി എവര്ട്ടന് എഫ്സി.കഴിഞ്ഞ 23 മല്‍സരങ്ങളില്‍ ഗോള്‍ നേടാന്‍ ആവാതെ പോയ ഡൊമിനിക് കാൽവർട്ട്-ലെവിൻ നേടിയ ഗോളില്‍ ആണ് എവര്ട്ടന് സമനില നേടിയത്.88 ആം മിനുട്ടില്‍ ഡമറ്റ് കമ്മിറ്റ് ചെയ്ത ഫൌളില്‍ നിന്നാണ് എവര്‍ട്ടനു സമനില ഗോള്‍ നേടാന്‍ പെനാല്‍റ്റി ലഭിച്ചത്.
ആദ്യ പകുതിയിൽ എവർട്ടൺ തീർത്തും ദയനീയമായിരുന്നു.15 ആം മിനുട്ടില്‍ സ്വീഡിഷ് സ്ട്രൈക്കര്‍ ഇസാക്ക് നേടിയ ഗോളില്‍ ന്യൂ കാസില്‍ ലീഡ് നേടി എടുത്തു.എന്നാല്‍ ജെയിംസ് ഗാർണറും ആന്ദ്രേ ഗോമസും ബെഞ്ചിൽ നിന്ന് ഇറങ്ങിയതോടെ കളി മാറി.എവര്ട്ടന് മിഡ്ഫീൽഡിൽ കുറച്ച് നിയന്ത്രണം കൈവരിക്കാന്‍ കഴിഞ്ഞു.30 കളികളിൽ നിന്ന് 26 പോയിൻ്റുമായി എവർട്ടൺ 16-ാം സ്ഥാനത്താണ്, തരംതാഴ്ത്തൽ സോണിന് നാല് പോയിൻ്റ് മുകളിൽ, ന്യൂകാസിൽ 30 കളികളിൽ നിന്ന് 44 പോയിൻ്റുമായി എട്ടാം സ്ഥാനത്താണ്.