ന്യൂസിലൻഡിനെതിരായ പാക്കിസ്ഥാൻ്റെ ടി20 ഐ പരമ്പരയ്ക്കുള്ള 18 കളിക്കാരുടെ ടീമിനെ പിസിബി വരും ദിവസങ്ങളിൽ പ്രഖ്യാപിച്ചേക്കും.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ന്യൂസിലൻഡിനെതിരായ അവരുടെ വരാനിരിക്കുന്ന ഹോം ടി 20 ഐ പരമ്പരയ്ക്കുള്ള ടീമിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കാകുലിൽ പാകിസ്ഥാൻ ആർമിയിലെ പരിശീലകർ നടത്തുന്ന ഫിറ്റ്നസ് ക്യാമ്പിലാണ് പാകിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീം ഇപ്പോൾ.അഞ്ച് മത്സരങ്ങളുള്ള ടി20 ഐ പരമ്പരയിൽ ഉൾപ്പെടുന്ന കളിക്കാരുടെ പട്ടിക അന്തിമമാക്കാൻ ക്യാപ്റ്റൻ ബാബർ അസമും പാകിസ്ഥാൻ ചീഫ് സെലക്ടർമാരും കൂടിയാലോചന നടത്തിവരികയാണ്.

അടുത്തിടെ സമാപിച്ച പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) തോളിന് പരിക്കേറ്റ സ്പീഡ്സ്റ്റർ ഹാരിസ് റൗഫ് വിശ്രമത്തില്‍ ആയതിനാല്‍ അദ്ദേഹം കളിക്കാനുള്ള അവസരം വളരെ കുറവ് ആണ്.ബാബർ, സായിം അയൂബ്, മുഹമ്മദ് റിസ്വാൻ, സാഹിബ്സാദ ഫർഹാൻ, സൽമാൻ അലി ആഘ, ഇഫ്തിഖർ അഹമ്മദ്, അസം ഖാൻ, ഷദാബ് ഖാൻ, ഉസാമ മിർ, ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, ഇമാദ് വസീം, മുഹമ്മദ് ആമിർ, സമാൻ ഖാൻ, ഉസ്മാൻ ഖാൻ, വസീം ജൂനിയർ, ഇർഫാൻ നിയാസി, അബ്ബാസ് അഫ്രീദി- ഇവര്‍ എല്ലാം ആയിരിയ്ക്കും പാക്ക് ടീമിനെ പ്രതിനിധീകരിക്കാന്‍ പോകുന്നത്.നിലവിൽ പരിശീലന ക്യാമ്പിൻ്റെ ഭാഗമായ കളിക്കാരുമായി പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി.