ജർമ്മനിയുടെ ദേശീയ ടീം ഷർട്ടുകളിലെ നമ്പർ 4 ൻ്റെ ഡിസൈൻ ഒന്നു കൂടി ചെയ്യും
ജർമ്മനിയുടെ ദേശീയ ടീം ഷർട്ടുകളിലെ നമ്പർ 4 ൻ്റെ ഡിസൈൻ മാറ്റുമെന്ന് ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ (DFB) തിങ്കളാഴ്ച അറിയിച്ചു.നാസി ‘എസ്എസ്’ യൂണിറ്റുകൾ ഉപയോഗിച്ചിരുന്ന ചിഹ്നവുമായി സാമ്യം ഉള്ളത് കൊണ്ടാണ് 4 ആം നമ്പറിന്റെ ഡിസൈന്‍ മാറ്റുന്നത്.ജൂൺ, ജൂലൈ മാസങ്ങളിൽ ജർമ്മനി യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് മുമ്പ് പുറത്തിറക്കിയ പുതിയ കിറ്റ്, കഴിഞ്ഞ മാസം ഫ്രാൻസിനെതിരായ സൗഹൃദ വിജയത്തിനിടെയാണ് ആദ്യമായി ഉപര്യോഗിച്ചത്.
തങ്ങള്‍ ഡിസൈന്‍ യുവെഫക്ക് ഇതിന് മുന്നേ നല്‍കിയിരുന്നു എന്നും , ആരും തന്നെ ഷര്‍ട്ടിലെ പിഴവ് കണ്ടെത്തിയില്ല എന്നും ജര്‍മന്‍ ഫൂട്ബോള്‍ വാദിച്ചു.എന്നിരുന്നാലും ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി 4-ാം നമ്പറിനായി ഒരു ബദൽ ഡിസൈൻ വികസിപ്പിക്കുകയും അത് യുവേഫയുമായി ഏകോപിപ്പിക്കുകയും ചെയ്യും എന്നും അവര്‍ പറഞ്ഞു.രണ്ട് ഫോറുകളും ഒരുമിച്ച് നാസി പാർട്ടിയുടെ ഷുട്ട്സ്റ്റാഫൽ ഗ്രൂപ്പ് ഉപയോഗിച്ച “SS” ചിഹ്നവുമായി ഒരുപാട് ബന്ധം ഉണ്ട് എന്നു പറഞ്ഞു വിവാദം ഉണ്ടായത് സമൂഹ മാധ്യമങ്ങളില്‍ നിന്നായിരുന്നു.പൊതുവെ SS എന്നറിയപ്പെടുന്നത്, രണ്ടാം ലോകമഹായുദ്ധസമയത്ത് സിവിലിയന്മാരെ കൂട്ടക്കൊല ചെയ്ത തടങ്കൽപ്പാളയങ്ങൾ നടത്തിയ പോലീസ് യൂണിറ്റുകളും യുദ്ധ സേനകളും എന്നിവര്‍ ഒക്കെ ആണ്.






































