പ്രീമിയര്‍ ലീഗ് റഫറിമാര്‍ ഏറ്റവും മോശം !!!!!!!!!!!!!!
ഈ സീസണിൽ റഫറിയിംഗ് നിലവാരം കുറഞ്ഞതായി ബേൺലി മാനേജർ വിൻസെൻ്റ് കമ്പനി പ്രസ്ഥാവന പുറത്ത് ഇറക്കിയിരിക്കുന്നു.ശനിയാഴ്ച ചെൽസിക്കെതിരെ നടന്ന മല്‍സരത്തില്‍ തന്റെ ടീമിലെ താരത്തിനെ പറഞ്ഞയച്ചതിന് കമ്പനി റഫറിയെ പരസ്യമായി വിമര്‍ശിച്ചിരുന്നു.ഇത് അല്ലാതെ തന്നെ നിരവധി വിവാദ തീരുമാനങ്ങൾ ഈ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ഉണ്ടായിട്ടുണ്ട്.
“തുടർച്ചയായ തെറ്റുകളിൽ നിന്നാണ് നിരാശ വരുന്നത്, അത് എല്ലായ്പ്പോഴും ചർച്ചാവിഷയമായി മാറി കൊണ്ടിരിക്കുകയാണ്.റഫറിയുടെ ഒരു മിനുട്ടിലെ പിഴവ് ഞങ്ങളുടെ സീസണ് തന്നെ ഇല്ലാതാക്കും.അതിനാല്‍ പരിസര ബോധം ഇല്ലാതെ ആരായാലും പ്രതികരിക്കും.എന്റെ പക്കല്‍ നിന്നും ഇങ്ങനെ സംഭവിക്കും എന്ന് ഞാന്‍ കരുതിയില്ല.ഇനി ഇങ്ങനെ സംഭവിക്കാതെ ഇരിക്കാന്‍ ഞാന്‍ ശ്രമിക്കും.കഴിഞ്ഞ വർഷം ഇംഗ്ലീഷ് റഫറിയിംഗ് ലോകത്തിലെ ഏറ്റവും മികച്ചതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചെൽസി മത്സരത്തിന് ശേഷം റഫറിമാരോട് താന്‍ മാപ്പ് ചോദിച്ചതായി താരം വെളിപ്പെടുത്തി.






































