” ബാംഗ്ലൂര്‍ പരാജയപ്പെടാന്‍ കാരണം കോഹ്ലി !!!!!!!!!! “
വെള്ളിയാഴ്ച നടന്ന ഐപിഎൽ 2024 മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ബാംഗ്ലൂര്‍ ടീമിന്‍റെ തോല്‍വിയുടെ പ്രധാന കാരണം വിരാട് കോഹ്‌ലിയുടെ ബാറ്റിങ് ആണ് എന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ബാറ്റർ ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.മത്സരത്തിൽ കോഹ്‌ലി തൻ്റെ തുടർച്ചയായ രണ്ടാം അർധസെഞ്ചുറി നേടിയെങ്കിലും ആര്‍സിബിയുടെ സ്കോറിങ്ങിനെ വളരെ മന്ദ ഗതിയില്‍ ആക്കാന്‍ കാരണം അദ്ദേഹം ആണ് എന്നും ചോപ്ര പറഞ്ഞു.
ചിന്നസ്വാമി പിച്ചില്‍ അതുപോലെയേ ബാറ്റിങ് ചെയ്യാന്‍ കഴിയൂ എന്നത് ആയിരുന്നു ആദ്യം കോഹ്ലിക്ക് പിന്തുണ നല്‍കിയവര്‍ പറഞ്ഞത്.എന്നാല്‍ അത് തീര്‍ത്തൂം തെറ്റായ കാര്യം ആണ് എന്ന് സുനിൽ നരെയ്ൻ്റെയും വെങ്കിടേഷ് അയ്യരുടെയും പ്രകടനം തെളിയിച്ചു എന്നും ചോപ്ര പിന്നീട് പറഞ്ഞു.നരെയ്‌നെ ബാറ്റിംഗ് ഓപ്പൺ ചെയ്യാൻ അയച്ചതും ആന്ദ്രെ റസ്സലിനെ ഡെത്ത് ഓവർ ബൗളറായി ഉപയോഗിച്ചതും പോലെയുള്ള നീക്കങ്ങൾക്ക് കെകെആർ ഉപദേഷ്ടാവ് ഗൗതം ഗംഭീറിനെയും ചോപ്ര പ്രശംസിച്ചു.