ഇന്ത്യൻ പ്രീമിയർ ലീഗില്‍ തുടര്‍ച്ചയായ മൂന്നാമത്തെ വിജയം നേടാന്‍ ചെന്നൈ
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ലെ 13-ാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് (ഡിസി) നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെ (സിഎസ്‌കെ) നേരിടും. മാർച്ച് 31 ഞായറാഴ്ച വിശാഖപട്ടണത്തെ രാജശേഖര റെഡ്ഡി എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മല്‍സരം ആരംഭിക്കാന്‍ പോകുന്നത്.
)
ഋഷഭ് പന്തിൻ്റെ നേതൃത്വത്തിൽ, ഐപിഎൽ 2024-ലെ ഇതുവരെയുള്ള രണ്ട് മത്സരങ്ങളും തോറ്റ ക്യാപിറ്റൽസ് ഒരു തിരിച്ചുവരവിനുള്ള സാധ്യത അന്വേഷിച്ച് വരുകയാണ്.പഞ്ചാബ് കിംഗ്‌സിനെതിരെ നാല് വിക്കറ്റിൻ്റെ തോൽവിയോടെയാണ് അവരുടെ ക്യാമ്പയിൻ ആരംഭിച്ചത്. മറുവശത്ത്, നിലവിലെ ചാമ്പ്യൻമാരായ സിഎസ്‌കെ പുതിയ ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദിൻ്റെ കീഴിൽ തങ്ങളുടെ രണ്ട് മത്സരങ്ങളും വിജയിച്ച് പുതിയ സീസണിന് ഗംഭീര തുടക്കം കുറിച്ചു.റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആർസിബി) ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയ സൂപ്പർ കിംഗ്‌സ്, അവരുടെ അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ (ജിടി) 63 റൺസിന് സമഗ്രമായ ജയം നേടി.മികച്ച ഓള്‍ റൌണ്ട് പ്രകടനം പുറത്ത് എടുക്കുന്ന ചെന്നൈ ഇന്നതെ മല്‍സരത്തില്‍ വ്യക്തമായ മേധാവിത്വത്തോടെ തന്നെ ആണ് കളിയ്ക്കാന്‍ വരുന്നത്.