ഐപിഎൽ 2024 ; തുടര്‍ച്ചയായ രണ്ടാം ജയം നേടി രാജസ്ഥാൻ റോയൽസ്
വ്യാഴാഴ്ച നടന്ന ഐപിഎൽ 2024 മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനെ 12 റൺസിന് തോൽപിച്ചു.തുടര്‍ച്ചയായ രണ്ടാം ജയം നേടിയ രാജസ്ഥാന്‍ ലീഗ് പട്ടികയില്‍ ചെന്നൈക്ക് പിന്നില്‍ രണ്ടാമത് ആയി തുടരുന്നു.ഇത് ഡെല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വി കൂടിയാണ്.ടോസ് നേടിയ ഡെല്‍ഹി ആദ്യം ബോളിങ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.ആദ്യ ഇന്നിഗ്സില്‍ രാജസ്ഥാന്‍ 186 റണ്‍സ് പടുത്തുയര്‍ത്തി.
45 പന്തില്‍ നിന്നും 84 റണ്‍സ് എടുത്ത റിയാൻ പരാഗ് ആണ് രാജസ്ഥാന് വേണ്ടി നന്നായി ബാറ്റ് കൊണ്ട് നല്ല പ്രകടനം നടത്തിയത്.വാലറ്റത്ത് അശ്വിന്‍ ജൂറല്‍ എന്നിവരുടെ പ്രകടനം പരാഗിന് നേരിയ പിന്തുണ നല്കി.186 റൺസ് പിന്തുടർന്ന ഡിസിക്ക് നല്ല തുടക്കം നല്കാന്‍ മിച്ചല്‍ മാര്‍ഷ് – വാര്‍ണര്‍ സഖ്യത്തിന് കഴിഞ്ഞു എങ്കിലും ഓരോ ഇടവേളകളില്‍ വിക്കറ്റുകള്‍ നിലം പൊത്തിയത് അവര്‍ക്ക് തിരിച്ചടിയായി.സ്റ്റബ്സ് (44*), വാര്‍ണര്‍ (49) എന്നിവര്‍ ആണ് ഡെല്‍ഹിക്ക് വേണ്ടി കുറച്ചു എങ്കിലും പൊരുതിയത്.ആർആറിന് വേണ്ടി നാന്ദ്രെ ബർഗറും യുസ്വേന്ദ്ര ചാഹലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇവരെ കൂടാതെ ഡെത്ത് ഓവര്‍ മികച്ച രീതിയില്‍ എറിഞ്ഞിട്ട ആവേശ് ഖാനും വിജയം നേടാന്‍ രാജസ്ഥാനെ നല്ല രീതിയില്‍ പിന്തുണച്ചു.