ഗാരി ഒനീൽ – മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ പുതിയ മാനേജര്‍ ????
തങ്ങളുടെ ടീമിന് പറ്റിയ ഒരു പുതിയ കോച്ചിന് വേണ്ടിയുള്ള തിരിച്ചിലില്‍ ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.ഇന്നലെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ടീമിന്റെ പുതിയ മാനേജ്മെന്‍റ് വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിൻ്റെ ഹെഡ് കോച്ച് ഗാരി ഒനീലുമായി കൂടി കാഴ്ച നടത്തിയിരിക്കുന്നു.ഫെബ്രുവരിയിൽ ക്ലബിൻ്റെ 27% ഓഹരികൾ വാങ്ങിയതിനെത്തുടർന്ന് സർ ജിം റാറ്റ്ക്ലിഫ് ആണ് ഇപ്പോള്‍ ക്ലബിലെ സ്പോര്‍ട്ടിങ് കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത്.

ഇനിയോസ് സ്‌പോർട്‌സ് ഡയറക്ടർ സർ ഡേവ് ബ്രെയിൽസ്‌ഫോർഡിനെ ആണ് അദ്ദേഹം കൊണ്ട് വന്നത്.മാനേജർ എന്ന നിലയിൽ എറിക് ടെൻ ഹാഗിൻ്റെ ഭാവിയെക്കുറിച്ച് അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും, ഇംഗ്ലണ്ട് മാനേജർ ഗാരെത്ത് സൗത്ത്ഗേറ്റ്, ബ്രൈറ്റൺ ബോസ് റോബർട്ടോ ഡി സെർബി, ബ്രെൻ്റ്ഫോർഡിൻ്റെ തോമസ് ഫ്രാങ്ക് എന്നിവര്‍ എല്ലാം മാനേജര്‍ ലിസ്റ്റില്‍ യുണൈറ്റഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.ജൂലെൻ ലോപെറ്റെഗുയിയുടെ വിടവാങ്ങലിനെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ മോളിനെക്‌സിൽ മാനേജരായി നിയമിതനായ ഒ’നീൽ ഈ സീസണില്‍ വൂള്‍വ്സിനെ ആദ്യ പത്തിലേക്ക് എത്തിച്ചത് തന്നെ വലിയ ഒരു നേട്ടം തന്നെ ആണ്.