റയൽ മാഡ്രിഡ് താരം ക്രൂസ് പുതിയ കരാർ ഒപ്പിടാൻ ഒരുങ്ങുന്നു
ഒരു സീസണെങ്കിലും ടോണി ക്രൂസിനെ പിടിച്ചുനിർത്താൻ റയൽ മാഡ്രിഡിന് ആത്മവിശ്വാസമുണ്ടെന്ന് റിപ്പോർട്ട്.2023-24 കാമ്പെയ്നിനിടെ ലോസ് ബ്ലാങ്കോസിൻ്റെ സുപ്രധാന കളിക്കാരില്‍ ഒരാള്‍ ആണ് ഈ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍.അദ്ദേഹത്തിന്റെ ഫോം കണ്ടതിന് ശേഷം ജര്‍മനിയില്‍ ഒരു രണ്ടാം സ്പെല്‍ മാനേജര്‍ നാഗല്സ്മാന് താരത്തിനു നല്‍കിയിരുന്നു.
ബെർണബ്യൂവിൽ ക്രൂസിൻ്റെ നിലവിലുള്ള കരാർ ജൂൺ അവസാനത്തോടെ അവസാനിക്കും. താരത്തിനെ നിലനിര്‍ത്താന്‍ റയലിന് അതിയായ താല്പര്യം ഉണ്ട് എങ്കിലും അദ്ദേഹത്തിന് ബെര്ണാബ്യൂവില് നിന്നും വിട പറയാന്‍ ആഗ്രഹം ഉണ്ട്.തന്റെ സഹ താരം ആയ മോഡ്രിച്ച് കളം വിടുന്നത് ആണ് അതിനു പ്രധാന കാരണം.ക്രൂസ് 2014-ൽ ബയേൺ മ്യൂണിക്കിൽ നിന്ന് റയൽ മാഡ്രിഡിലേക്ക് ചേക്കേറി, 455 തവണ സ്പാനിഷ് ക്ലബിന് വേണ്ടി കളിച്ച താരം നിരവധി ട്രോഫികള്‍ ഉള്‍പ്പടെ 28 ഗോളുകളും 96 അസിസ്റ്റുകളും നേടി എടുത്തിട്ടുണ്ട്.