ഫ്ലൈയിങ് കിസ് പിഴച്ചു ; ഹർഷിത് റാണയ്ക്ക് കടുത്ത ശിക്ഷ.
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ശനിയാഴ്ച സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ഹർഷിത് റാണയ്‌ക്ക് പെനാൽറ്റി.എസ്ആർഎച്ച് താരങ്ങളായ മായങ്ക് അഗർവാളിനും ഹെൻറിച്ച് ക്ലാസെനും പുറത്താക്കി എങ്കിലും താരത്തിന്‍റെ സെലിബ്രേഷന്‍ കൈ വിട്ടു പോയി.മായങ്ക് അഗര്‍വാള്‍ ഔട്ട് ആയി പോകുന്നതിനു മുന്‍പ് ബോളര്‍ ഫ്ലൈയിങ് കിസ്സ് നല്കിയിരുന്നു.

ഡെത്ത് ഓവറില്‍ വെറും പതിമൂന്നു റണ്‍സ് ഡിഫന്‍റ് ചെയ്ത യുവ താരത്തിനെ പുകഴ്ത്തിയും ഇകഴ്ത്തിയും ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്.ഐപിഎല്ലിൻ്റെ പെരുമാറ്റച്ചട്ടത്തിൻ്റെ ആർട്ടിക്കിൾ 2.5 പ്രകാരം റാണ രണ്ട് ലെവൽ 1 കുറ്റകൃത്യങ്ങൾ ചെയ്തു. രണ്ട് കുറ്റങ്ങൾക്കും മാച്ച് ഫീസിൻ്റെ 10 ശതമാനവും 50 ശതമാനവും പിഴ ചുമത്തി. രണ്ട് കുറ്റങ്ങളും റാണ സമ്മതിക്കുകയും മാച്ച് റഫറിയുടെ അനുമതി സ്വീകരിക്കുകയും ചെയ്തു.വെറും 22 വയസ്സുള്ള താരം ഡെല്‍ഹി ഡൊമെസ്റ്റിക്ക് പ്ലേയര്‍ ആണ്.