ഐപിഎൽ 2024: കറുത്ത കുതിരകള്‍ ആയ ഗുജറാത്ത് ടൈറ്റൻസ് ഇന്ന് മുംബൈയെ നേരിടും
ഐപിഎലിലെ യുവ രാജാക്കന്മാര്‍ ആയ ഗുജറാത്ത് ടൈറ്റൻസ് ഇന്ന് ഐപിഎല്‍ ചക്രവര്‍ത്തികള്‍ ആയ മുംബൈ ഇന്ത്യന്‍സിനെ നേരിടും.ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ലെ അഞ്ചാം മത്സരം ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് നടക്കാന്‍ പോകുന്നത്.അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് കഴിഞ്ഞ സീസണിലെ മോശം ഫോമില്‍ നിന്നും കരകയറാനുള്ള ലക്ഷ്യത്തില്‍ ആണ് ഈ സീസണ്‍ ആരംഭിച്ചിരിക്കുന്നത്.

2022 ല്‍ അരങ്ങേറ്റ സീസണിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ടൈറ്റൻസ് തങ്ങളുടെ ആദ്യ ഐപിഎൽ ട്രോഫി നേടി.അടുത്ത വർഷം മറ്റൊരു ഐപിഎൽ ഫൈനലിലേക്ക് പാണ്ഡ്യ ജിടിയെ നയിച്ചു.ഒടുവില്‍ അദ്ദേഹം ടീമിനോട് സുലിട്ട് തന്‍റെ പഴയ മുംബൈ ടീമിലേക്ക് തിരിച്ചു പോയി.ശുഭ്മാൻ ഗിൽ ഇനി ഗുജറാത്ത് ടൈറ്റൻസിനെ നയിക്കും.ഈ സീസണിൽ തൻ്റെ കഴിവ് തെളിയിക്കാനും ടൈറ്റൻസിനെ മറ്റൊരു ഐപിഎൽ ട്രോഫിയിലേക്ക് നയിക്കുക എന്നതുമാണ് ഇന്ത്യന്‍ യുവ ബാറ്ററുടെ ലക്ഷ്യം.