ഐപിഎൽ 2024:ആറ് വിക്കറ്റ് ജയത്തോടെ ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാമ്പയിൻ ആരംഭിച്ചു
വെള്ളിയാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ചെന്നൈ സൂപ്പർ കിംഗ്സ് ആറ് വിക്കറ്റിന് പരാജയപ്പെടുത്തി.സിഎസ്‌കെയ്‌ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത ആർസിബി ആറ് വിക്കറ്റിന് 173 റൺസ് എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചു.ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് (23 പന്തിൽ 35) മികച്ച തുടക്കം ആർസിബിക്കു നല്കി എങ്കിലും മിഡ് ഓവറുകളില്‍ ബങ്ഗ്ലാദേശ് ബോളര്‍ മുസ്തഫിസുര്‍ റഹ്മാന്‍ നല്കിയ ബ്രേക്കില്‍ സന്ദർശകർ അഞ്ചിന് 78 എന്ന നിലയിൽ തകർന്നടിഞ്ഞു.
അനുജ് റാവത്തും (25 പന്തിൽ 48) ദിനേഷ് കാർത്തിക്കും (26 പന്തിൽ 38 നോട്ടൗട്ട്) ആറാം വിക്കറ്റിൽ 50 പന്തിൽ 95 റൺസിൻ്റെ കൂട്ടുകെട്ട് ആണ് ബെങ്കളൂരു ടീമിനെ തരകേടില്ലാത്ത സ്കോറിലേക്ക് നയിച്ചത്.അരങ്ങേറ്റക്കാരൻ രച്ചിൻ രവീന്ദ്ര (15 പന്തിൽ 37),അജിങ്ക്യ രഹാനെ (19 പന്തിൽ 27), ശിവം ദുബെ (28 പന്തിൽ 34), രവീന്ദ്ര ജഡേജ (17 പന്തിൽ 25) എന്നിവരുടെ സംഭാവനകൾ മൂലം മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയുടെ ചെസിങ് തീര്‍ത്തൂം എളുപ്പം ആക്കി.18.4 ഓവറിൽ തന്നെ അവര്‍ ലക്ഷ്യം കണ്ടെത്തി.നാല് വിക്കറ്റ് വീഴ്ത്തിയ മുസ്തഫിസുർ റഹ്മാനാണ് മാന്‍ ഓഫ് ദി മാച്ച്.