സ്പെയിനിനെതിരെ ആദ്യ ജയം നേടി കൊളംബിയ
വെള്ളിയാഴ്ച സ്പെയിനിനെതിരായ സൗഹൃദ മത്സരത്തിൽ കൊളംബിയ 1-0 ന് വിജയിച്ചു, 2010 ലോകകപ്പ് ചാമ്പ്യൻമാർക്കെതിരായ അവരുടെ ആദ്യ ജയം ആണിത്.രണ്ടാം പകുതിയിൽ അക്രോബാറ്റിക് കിക്ക് ഉപയോഗിച്ച് ഡാനിയൽ മ്യൂനോസ് സ്കോര്‍ ചെയ്ത ഗോളില്‍ ആണ് സ്പാനിഷ് ടീമിനെ കൊളംബിയ മലര്‍ത്തി അടിച്ചത്.
രണ്ട് മാനേജർമാരും നിരവധി പ്രധാന കളിക്കാർക്ക് വിശ്രമം നൽകിയ ആദ്യ പകുതിക്ക് ശേഷം കൊളംബിയ കൂടുതൽ തീവ്രതയോടെ കളിയ്ക്കാന്‍ ആരംഭിച്ചു.മുൻ റയൽ മാഡ്രിഡ് അറ്റാക്കിംഗ് മിഡ്ഫീൽഡർ ജെയിംസ് റോഡ്രിഗസ് ബെഞ്ചിൽ നിന്ന് ഇറങ്ങിയതോടെ ഒരു ദിശാ ബോധത്തോടെ മുന്നേറാന്‍ ലാറ്റിന്‍ ടീമിന് കഴിഞ്ഞു.ഇത് കൂടാതെ കൊളംബിയന്‍ ടീമില്‍ എടുത്തു പറയേണ്ടത് ലൂയിസ് ഡയാസിന്റെ പ്രകടനം ആണ്.അദ്ദേഹം സ്പാനിഷ് പ്രതിരോധത്തിന് അനേകം പ്രശ്നങ്ങള്‍ സൃഷ്ട്ടിച്ച് കൊണ്ടിരുന്നു.സ്പെയിന് മാനേജര്‍ വിവിയനും 17 കാരനായ ബാഴ്സലോണ ഡിഫൻഡർ പൗ ക്യൂബാർസിക്കും അരഞ്ഞേറ്റത്തിന് ഉള്ള അവസരം നല്‍കിയിരുന്നു.റോഡ്രി, ഡാനി കാർവഹാൽ, ഓല്‍മോ എന്നീ താരങ്ങള്‍ ഇന്നലെ കളിച്ചിരുന്നില്ല.






































