റയലിൻ്റെ കോർട്ടോയിസിന് കാൽമുട്ടില്‍ മറ്റൊരു പരിക്ക്
റയൽ മാഡ്രിഡ് ഗോൾകീപ്പർ തിബോട്ട് കോർട്ടോയിസിന് കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റു.കോർട്ടോയിസ് എത്ര സമയം പുറത്തു ഇരിക്കും എന്നു മാഡ്രിഡ് പരസ്യമാക്കിയിട്ടില്ല എങ്കിലും സ്പാനിഷ് മാധ്യമങ്ങള്‍ ആറാഴ്ച താരത്തിനു കളിയ്ക്കാന്‍ കഴിയില്ല എന്നു പറഞ്ഞിട്ടുണ്ട്.സീസൺ അവസാനിക്കുന്നതിന് മുമ്പ് മാഡ്രിഡിനായി വീണ്ടും കളിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കോർട്ടോസ് ഡിസംബറിൽ പറഞ്ഞിരുന്നു.
സീസണ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് താരത്തിനു വരാന്‍ കഴിയും എങ്കിലും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ സിറ്റിക്കെതിരായ മല്‍സരത്തില്‍ അദ്ദേഹത്തിന്റെ അഭാവം റയലിനെ വല്ലാതെ അലട്ടുന്നുണ്ട്.റയല്‍ ചാമ്പ്യന്‍സ് ലീഗ് നേടിയ സീസണില്‍ നോക്കൌട്ട് റൌണ്ടുകളില്‍ താരം വളരെ മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്.അദ്ദേഹത്തിന് പകരം ആൻഡ്രി ലുനിൻ ആയിരിയ്ക്കും ഇനി റയല്‍ മാഡ്രിഡ് വല കാക്കാന്‍ പോകുന്നത്.






































