ഇംഗ്ലണ്ട് യൂറോ 2024 കിറ്റിൽ മാറ്റം വരുത്തണമെന്ന് ലേബർ നേതാവ് സ്റ്റാർമർ ആവശ്യപ്പെട്ടു
ഈ വർഷത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഉപയോഗിക്കുന്ന ഇംഗ്ലണ്ട് ജേഴ്സിയില്‍ വരുത്തിയ മാറ്റം വലിയ വിമര്‍ശനത്തിന് വഴി ഒരുക്കുന്നുണ്ട്.ഷര്‍ട്ടിന്‍റെ പിന്നില്‍ ഉള്ള സെൻ്റ് ജോർജ്ജ് കുരിശ് വെള്ളയില്‍ നിന്നും മൾട്ടികളർ ആക്കിയത് ആണ് പ്രശ്നങ്ങള്‍ക്ക് എല്ലാം കാരണം ആയത്.ഷർട്ടുകൾ തിങ്കളാഴ്ച ലോഞ്ച് ചെയ്തതുമുതൽ ലേബർ നേതാവ് സർ കെയർ സ്റ്റാർമർ ഫൂട്ബോള്‍ ബോര്‍ഡിനെ വലിയ രീതിയില്‍ പരസ്യമായി വിമര്‍ശിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.
“ഞാനൊരു വലിയ ഫുട്ബോൾ ആരാധകനാണ്, ഞാൻ ഇംഗ്ലണ്ട് ഗെയിമുകൾ, പുരുഷന്മാർ, സ്ത്രീകളുടെ ഗെയിമുകൾ എന്നിവ കാണാന്‍ പോകാറുണ്ട്.പതാക എല്ലാവരും ഉപയോഗിക്കുന്നു, അത് ഏകീകരിക്കുന്ന ഒന്നാണ് , അത് മാറ്റേണ്ടതില്ല.ഇവര്‍ എന്തു കൊണ്ടാണ് ഈ മാറ്റം വരുത്തിയതു എന്നത് എനിക്കു ചിന്തിക്കാന്‍ പോലും കഴിയുന്നില്ല.ഒരു ഉത്തരം ഞാന്‍ അവരില്‍ നിന്നു പ്രതീക്ഷിക്കുന്നു, എങ്കിലും കിട്ടില്ല എന്ന ഉറപ്പ് എനിക്കു ഉണ്ട്.”സ്റ്റാർമർ ദി സണിനോട് പറഞ്ഞു.ഒറിജിനൽ പതാകയാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് പ്രധാനമന്ത്രി ഋഷി സുനക്കും പറഞ്ഞിട്ടുണ്ട്.