നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തി ജോ ഗോമസ് !!!!!!
2020-ലെ പരിക്ക് തൻ്റെ കരിയറില്‍ വലിയ കേടുപാടുകള്‍ ആണ് വരുത്തിയതു എന്ന് ലിവർപൂൾ ഡിഫൻഡർ ജോ ഗോമസ് പറഞ്ഞു.പരിക്കിന് ശേഷം താരത്തിനെ ഇംഗ്ലണ്ട് ടീമിലേക്ക് വിളിച്ചിട്ടില്ല.ഇത് തന്നെ മാനസികമായി ഏറെ തളര്‍ത്തി എന്നും താരം പറഞ്ഞു.എന്നാല്‍ പരിക്കില്‍ നിന്നു മുക്തി നേടിയ താരത്തിന് അവസരം നല്കാന് സൌത്ത് ഗെയ്റ്റ് തീരുമാനിക്കുകയായിരുന്നു.
ഈ മാസാവസാനം ബ്രസീലിനും ബെൽജിയത്തിനുമെതിരായ സൗഹൃദ മത്സരങ്ങൾക്കായി താരം ടീമില്‍ എത്തിയിട്ടുണ്ട്.2020 നവംബറിൽ ഒരു പരിശീലന സെഷനിൽ 26-കാരന് കാൽമുട്ടില്‍ അസ്വാസ്ഥ്യം നേരിട്ടിരുന്നു.സര്‍ജറി അനിവാര്യം ആയിരുന്നു.ഒടുവില്‍ മാച്ച് ഫിറ്റ്നസ് നേടി അദ്ദേഹം ടീമിലെ സ്ഥിര സാന്നിധ്യം ആയി മാറിയിരിക്കുന്നു.ടീമിലേക്ക് തിരിച്ചുവന്നതിന്റെ പ്രധാന ക്രെഡിറ്റ് താരം നല്‍കുന്നത് മാനേജര്‍ ക്ലോപ്പിന് ആണ്.ഗോമസ് തൻ്റെ കരിയറില്‍ ഇപ്പോള്‍ സ്ഥിരത കൈവരിച്ചിരിക്കുന്നു.ഈ സീസണില്‍ തന്നെ ലിവർപൂളിനായി 41 മത്സരങ്ങളില്‍ താരം കളിച്ചിട്ടുണ്ട്.






































