“ഐപിഎലില്‍ രോഹിത് ധോണിയെക്കാള്‍ മികച്ച ക്യാപ്റ്റന്‍ “
ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോണി പല മണ്ടത്തരവും വരുത്തിയിട്ടുണ്ട്, എന്നാല്‍ രോഹിത് ശര്‍മയുടെ പക്കല്‍ നിന്നും അങ്ങനെ ഒരു തെറ്റ് സംഭവിച്ചിട്ടില്ല എന്നു മുൻ ക്രിക്കറ്റ് താരം പാർഥിവ് പട്ടേൽ.ഇന്നലെ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു താരം ഇങ്ങനെ പറഞ്ഞത്.ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും മുംബൈ ഇന്ത്യൻസില്‍ ആദ്യം ഫോം കണ്ടെത്താന്‍ പാടുപ്പെട്ടപ്പോള്‍ രോഹിത് അവരുടെ രക്ഷക്ക് എത്തി എന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
“ഐപിഎലില്‍ കഴിഞ്ഞ പത്തു വര്‍ഷത്തെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ആണ് രോഹിത്.പാണ്ഡ്യ പെട്ടെന്നു ആണ് ഒരു സൂപ്പര്‍ സ്റ്റാര്‍ ആയി മാറിയത്.എന്നാല്‍ തൊട്ടടുത്ത സീസണില്‍ അദ്ദേഹം ഫോം ഔട്ട് ആയപ്പോള്‍ അദ്ദേഹത്തിന് പിന്തുണ നല്കിയത് രോഹിത് മാത്രം ആയിരുന്നു.ഇതേ പ്രവര്‍ത്തി അദ്ദേഹം ബുമ്രയുടെ കാര്യത്തിലും ചെയ്തിട്ടുണ്ട്.ഇത് കൂടാതെ രോഹിത് വലിയ മല്‍സരങ്ങളില്‍ പിഴവ് വരുത്തിയിട്ടുള്ളത് വളരെ വിരളം ആണ്.ധോനി പോലും പവൻ നേഗിക്ക് ഓവർ നൽകുന്നത് പോലെയുള്ള പിഴവുകൾ വരുത്തിയിട്ടുണ്ട്.പ്രക്രിയ ലളിതമാക്കുന്നത് ധോണി ഉപദേശിക്കുന്ന കാര്യമാണ്, പക്ഷേ ഗെയിമുകളിൽ രോഹിത് യാഥാര്‍ഥ്യം ആക്കി കാണിക്കുന്നു.”പാർഥിവ് കൂട്ടിച്ചേർത്തു.