ക്രിസ് ഗെയിലിൻ്റെയും എബി ഡിവില്ലിയേഴ്സിനുമൊപ്പം ഇനി വിനയ് കുമാറും ; താരത്തിനെ ആർസിബി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി
ചൊവ്വാഴ്ച നടന്ന ആർസിബി അൺബോക്‌സ് പരിപാടിയിൽ മുൻ ഇന്ത്യൻ പേസർ വിനയ് കുമാറിനെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി.ആർസിബി ഐക്കൺ താരങ്ങള്‍ ആയ ക്രിസ് ഗെയ്‌ലിൻ്റെയും എബി ഡിവില്ലിയേഴ്‌സിൻ്റെയും ലിസ്റ്റില്‍ ഇനി ഇപ്പോള്‍ വിനയും കാണും.

“ശക്തനായ ക്രിക്കറ്റ് താരം, ഞങ്ങളുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരൻ. നമ്മ വിനയ് കുമാറിൻ്റെ പേര് എലൈറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷം ഏറെ.”- ഇതായിരുന്നു ആര്‍സിബിയുടെ ട്വീറ്റ്.ദാവൻഗെരെ എക്സ്പ്രസ്” എന്നറിയപ്പെടുന്ന വിനയ്, ആർസിബിയ്‌ക്കൊപ്പമുള്ള കാലത്ത് അദ്ദേഹം കരിയര്‍ പീക്കില്‍ ആയിരുന്നു.2008 മുതൽ 2010 വരെയും 2012 മുതൽ 2013 വരെയും അദ്ദേഹം ഫ്രാഞ്ചൈസിയുടെ ഭാഗമായിരുന്നു. 2012-ൽ 19 വിക്കറ്റും 2013 സീസണിൽ 23-ഉം വിക്കറ്റ് നേടിയ അദ്ദേഹം രണ്ട് സീസണുകളിൽ ആർസിബിയുടെ മുൻനിര വിക്കറ്റ് വേട്ടക്കാരനായിരുന്നു.മുംബൈ ഇന്ത്യൻസ്, ആർസിബി, കൊച്ചി ടസ്‌ക്കേഴ്‌സ് കേരള, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവയുൾപ്പെടെ നാല് ടീമുകളെ പ്രതിനിധീകരിച്ച് അദ്ദേഹം ഐപിഎലില്‍ കളിച്ചിട്ടുണ്ട്.