മേസൺ ഗ്രീൻവുഡിന്‍റെ പേര് ഇനി ബാഴ്സയുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഇല്ല !!!!!
സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്ക് മുന്നോടിയായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോര്‍വേഡ് ആയ മേസൺ ഗ്രീൻവുഡിനോടുള്ള താൽപര്യം ബാഴ്‌സലോണ അവസാനിപ്പിച്ചതായി റിപ്പോർട്ട്.22-കാരൻ നിലവിൽ സ്പാനിഷ് സംഘടനയായ ഗെറ്റാഫെയിൽ ലോണിലാണ്, ഓൾഡ് ട്രാഫോർഡിൽ നിന്ന് താത്കാലികമായി പുറത്തായതിന് ശേഷം ലാ ലിഗയിൽ താരം വളരെ മികച്ച പ്രകടനം ആണ് കാഴ്ചവെക്കുന്നത്.
24 ലീഗ് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും അഞ്ച് അസിസ്റ്റുകളും ഗ്രീൻവുഡ് നേടിയിട്ടുണ്ട്, ഈ സീസണിലെ കോപ്പ ഡെൽ റേയിൽ ഗെറ്റാഫെയ്‌ക്കായി രണ്ട് തവണ താരം സ്കോറും ചെയ്തിട്ടുണ്ട്.താരത്തിനു വേണ്ടി ബാഴ്സ സ്പോര്‍ട്ടിങ് ഡിറക്ടര്‍ ഡെക്കോ ഏജന്റുമായും ക്ലബ് ഭാരവാഹികള്‍ ആയും ചര്‍ച്ച നടത്തിയിരുന്നു.എന്നാല്‍ ഇപ്പോള്‍ ബാഴ്സയുടെ പ്രധാന ലക്ഷ്യം വിങ്ങര്‍,ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍,അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ എന്നീ റോളുകളില്‍ ഉള്ള താരങ്ങളെ സൈന്‍ ചെയ്യല്‍ ആണത്രേ.ഇത് കൂടാതെ താരത്തിനെ സൈന്‍ ചെയ്യാന്‍ അത്ലറ്റിക്കോ മാഡ്രിഡും രംഗത്ത് ഉണ്ട് , അതിനാല്‍ അവരുമായി ഒരു ബിഡ് യുദ്ധം നടത്താന്‍ ബാഴ്സക്ക് താല്‍പര്യം ഇല്ല.