EPL 2022 European Football Foot Ball International Football Top News transfer news

ഓപ്പറേഷന്‍ അറൂഹോ ഉപേക്ഷിക്കാന്‍ ഒരുങ്ങി മ്യൂണിക്ക്

March 20, 2024

ഓപ്പറേഷന്‍ അറൂഹോ ഉപേക്ഷിക്കാന്‍ ഒരുങ്ങി മ്യൂണിക്ക്

ബയേൺ തങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ഭാവിയിലേക്കുള്ള തങ്ങളുടെ ഒരു മാര്‍ക്വീ താരം ആയി റൊണാള്‍ഡോ അറൂഹോയെ സൈന്‍ ചെയ്യാന്‍ ഏറെ താല്പര്യപ്പെട്ടിരുന്നു.എന്നാല്‍ ഇന്നലെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്നേറ്റ നിര, മധ്യനിര എന്നീ മേഘലകളില്‍ സൈനിങ് നടത്തി ടീമിനെ ശക്തിപ്പെടുത്താന്‍ ആണ് ഇപ്പോള്‍ മ്യൂണിക്ക് തീരുമാനിച്ചിരിക്കുന്നത്.ടീമില്‍ നിന്നു ഒരു സെന്‍റര്‍ ബാക്കിനെ പറഞ്ഞു വിട്ടാല്‍ മാത്രമേ അറൂഹോയെ സൈന്‍ ചെയ്യാന്‍ മ്യൂണിക്ക് ശ്രമം നടത്തുകയുള്ളൂ.

 

മാനേജര്‍ തോമസ് ടൂഷല്‍ ആണ് അറൂഹോയെ എന്തു വില കൊടുത്തും സൈന്‍ ചെയ്യണം എന്ന് മ്യൂണിക്ക് മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടത്.താരത്തിനു വേണ്ടി 100 മില്യണ്‍ യൂറോ വരെ മുടക്കാന്‍ ജര്‍മന്‍ ക്ലബ് തയ്യാര്‍ ആയിരുന്നു.എന്നാല്‍ ഭാവിയില്‍ തങ്ങളുടെ സാധ്യത  ക്യാപ്റ്റന്‍ താരങ്ങളില്‍ ഒരാള്‍ ആയ അറൂഹോയെ അങ്ങനെ ഒന്നും വിട്ടു നല്കാന്‍ ബാഴ്സ തയ്യാര്‍ അല്ല.ഇത് കൂടാതെ കറ്റാലന്‍ നഗരത്തിനോട് ഏറെ ഇഷ്ടം ഉള്ള താരത്തിനും ക്ലബ് വിട്ടു പിരിയാന്‍ തീരെ താല്‍പര്യം ഇല്ല.

Leave a comment